Attack | തെങ്ങുകള്‍ നശിപ്പിച്ച കാട്ടാനകള്‍ കശുമാവിന് നേരെയും; അടച്ച് പൂട്ടലിന്റെ വക്കില്‍ ആറളം ഫാം
Mar 12, 2023, 22:57 IST
കണ്ണൂര്‍: (www.kvartha.com) വന്യമൃഗശല്യം കാരണം ആറളം ഫാമിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയിലായി. ആറളം ഫാമിലെ കശുമാവിന് തോട്ടവും കാട്ടാനക്കൂട്ടം ഇടിച്ചു നിരത്തിയതോടെയാണ് ആറളം ഫാമിന്റെ തകര്‍ചയുടെ അങ്ങേയറ്റമെത്തിയത്. രണ്ടുമാസത്തിനിടയില്‍ ആനക്കൂട്ടം കുത്തിവീഴ്ത്തിയത് നാനൂറോളം കശുമാവാണ്.
ഇവിടെയുണ്ടായിരുന്ന തെങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചതിന് പിന്നാലെയാണ് ആനക്കൂട്ടം കശുമാവുകള്‍ക്ക് നേരേ തിരിഞ്ഞത്. ദിനംപ്രതി അന്‍പതോളം കശുമാവുകളാണ് കുത്തിവീഴ്ത്തുന്നത്. 619 ഹെക്ടറിലാണ് ഫാമില്‍ കശുമാവ് കൃഷിയുള്ളത്. കാട്ടാനകളുടെ വിളയാട്ടം ഇതേനിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷമാകുമ്പോഴേക്കും ആയിരത്തിലധികം കശുമാവുകളെങ്കിലും നിലംപൊത്തും.
10 വര്‍ഷത്തിനിടെ റിപ്ലാന്റേഷന് നടത്തിയ തോട്ടങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നത്. അത്യുത്പാദന ശേഷിയുള്ള ബഡ് മാവുകളാണ് ഇവിടങ്ങളില്‍ വളര്‍ത്തിയിരുന്നത്. ഇതില്‍ നിന്നുള്ള ഉത്പാദനം പരമാവധി ലഭിക്കാനുള്ള സമയം എത്തുന്നതിനിടയിലാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. ഇതുമൂലം കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
തെങ്ങും കവുങ്ങും വ്യാപകമായി നശിപ്പിച്ചതോടെ കശുമാവില്‍ നിന്നുള്ള വരുമാനത്തിലായിരുന്നു പ്രതീക്ഷ. കശുമാവുകള്‍ വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഇക്കുറി പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് വരുമാനം പോലും ലഭിക്കാത്ത അവസ്ഥയാണ്.
വന്യമൃഗങ്ങള്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചാല്‍ വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമമെങ്കിലും ആറളം ഫാമിലെ ഈ വിഷയം കാണാത്ത മട്ടില്‍ അവഗണിക്കുകയാണ് വനംവകുപ്പ് മേധാവികള്‍. ഇക്കാര്യത്തില്‍ ആറളം ഫാമിന് ആറുവര്‍ഷമായി ഒരുരൂപ പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ലെന്നാണ് ഫാം അധികൃതര്‍ പറയുന്നത്.
ആനശല്യം കാരണം തെങ്ങില്‍ നിന്നും കവുങ്ങില്‍ നിന്നും കശുമാവില്‍ നിന്നുമുണ്ടായ ഉത്പാദനനഷ്ടം മൂലം ഫാമിന്റെ വരുമാനം മൂന്നിലൊന്നായി ചുരുങ്ങി. പണമില്ലാത്തതിനാല്‍ ആറുമാസമായി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വേതനവിതരണവും മുടങ്ങിയിരിക്കുകയാണ്. വന്യമൃഗങ്ങള്‍ ഇതുവരെയുണ്ടാക്കിയ നാശത്തിന്റെ 10 ശതമാനമെങ്കിലും വനംവകുപ്പില്‍നിന്ന് അനുവദിച്ചാല്‍ തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന വേതനമെങ്കിലും നല്കാന് കഴിയും.
എല്ലാമാസവുമുണ്ടാകുന്ന നാശത്തിന്റെ കണക്കെടുത്ത് വനംവകുപ്പിന് അയക്കുകയെന്നത് ഇപ്പോള്‍ ഒരു ചടങ്ങായി മാറിയിരിക്കുകയാണെന്നാണ് ഫാമിലെ തൊഴിലാളികള്‍ പറയുന്നത്. ഫാമിനുള്ളിലുള്ള ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള നടപടി നിലച്ചതും പ്രതിസന്ധികളുടെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്.
Keywords: Wild elephants continue to invade Kerala’s Aralam farm, Kannur, News, Elephant attack, Salary, Kerala, Forest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.