Harthal | ആറളത്തെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം; ബിജെപി ആറളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും
Mar 17, 2023, 22:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പേരാവൂര്‍: (www.kvartha.com) ആറളം പുനരധിവാസ മേഖലയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവുട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആറളം പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആറളം പഞ്ചായതില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.
വാഹനങ്ങളെയും ഹോടെലുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ കരിദിനവും ആചരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. അതേ സമയം കണ്ണൂരിന്റെ മലയോര മേഖലയില്‍ ഒരു ജീവന്‍ കൂടി കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇരിട്ടി മേഖലയിലെ സര്‍കാര്‍ ഉടമസ്ഥതയിലുള്ള ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെയാണ് പിന്തുടര്‍ന്ന് കൊലവിളിയുമായെത്തിയ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാമിലെ പത്താം ബ്ലോകിലെ രഘുവാണ് (43)അതിദാരുണമായി കൊല്ലപ്പെട്ടത്. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
വിറക് ശേഖരിക്കാനായി പോയ ആദിവാസി യുവാവാണ് കൊല്ലപ്പെട്ടത്. ഒരു സംഘമായാണ് ഇവര്‍ വിറക് ശേഖരിക്കാനായി പോയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്‍നിരയിലായിരുന്നു രഘു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പേരാവൂര്‍ താലൂക് ആശുപത്രിയല്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടത്തിനായി കൊണ്ടുപോയി. ഇതിനകം ആറളം ഫാമിലെ വിവിധ ബ്ലോകുകളിലായി 12 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Keywords: Wild elephant tramples tribal man to death at Aralam farm; BJP will observe Hartal, Kannur, News, Harthal, Dead, BJP, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.