Elephant attack | കാട്ടാനയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ നാശനഷ്ടം
Jun 30, 2022, 17:18 IST
ADVERTISEMENT
മാനന്തവാടി: (www.kvartha.com) കാട്ടാനയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ നാശനഷ്ടം സംഭവിച്ചു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന പൂജാ സാധനങ്ങളാണ് നശിപ്പിച്ചത്. തലപ്പുഴ പുതിയിടം മുനീശ്വന്‍ കോവില്‍ ക്ഷേത്രത്തിലാണ് ആനയുടെ ആക്രമണം.
പൂജയ്ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ കൂടാതെ, നിലവിളക്കുകള്‍, ഉരുളികള്‍, ഗ്യാസ് സ്റ്റൗ, മറ്റ് ക്ഷേത്ര ഉപകരണങ്ങള്‍ എന്നിവയും നശിപ്പിച്ചു. 40,000-ത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെത്തി ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

