Elephant attack | കാട്ടാനയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ നാശനഷ്ടം

 


മാനന്തവാടി: (www.kvartha.com) കാട്ടാനയുടെ ആക്രമണത്തില്‍  ക്ഷേത്രത്തില്‍ നാശനഷ്ടം സംഭവിച്ചു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന പൂജാ സാധനങ്ങളാണ് നശിപ്പിച്ചത്. തലപ്പുഴ പുതിയിടം മുനീശ്വന്‍ കോവില്‍ ക്ഷേത്രത്തിലാണ് ആനയുടെ ആക്രമണം.  
   
Elephant attack | കാട്ടാനയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ നാശനഷ്ടം

പൂജയ്ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ കൂടാതെ, നിലവിളക്കുകള്‍, ഉരുളികള്‍, ഗ്യാസ് സ്റ്റൗ, മറ്റ് ക്ഷേത്ര ഉപകരണങ്ങള്‍ എന്നിവയും നശിപ്പിച്ചു. 40,000-ത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നതെന്നും  ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെത്തി ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്‍കി.

Keywords: Wild elephant attacks temple in Mananthavadi, News, Kerala, Top-Headlines, Wild Elephants, Temple, Attack, Forest station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia