Buffalo | കോളയാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി

 


കണ്ണൂര്‍: (KVARTHA) കോളയാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളുടെ ശ്രമഫലമായി വനത്തിലേക്ക് തുരത്തി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കോളയാട് ടൗണിന് സമീപം സെന്റ് കൊര്‍ണലിയൂസ് ഹയര്‍സെകന്‍ഡറി സ്‌കൂളിന് സമീപത്തെ മനയാനിക്കല്‍ സെബാസ്റ്റിയന്റെ കൃഷിയിടത്തിലാണ് രണ്ടു കാട്ടുപോത്തുകളെ കണ്ടെത്തിയത്.

Buffalo | കോളയാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി
 

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. ശനിയാഴ്ചയായതിനാല്‍ സ്‌കൂള്‍ അവധിയായതിനാലാണ് വന്‍ദുരന്തമൊഴിവായത്. കഴിഞ്ഞ ഏതാനും ദിവസം മുന്‍പാണ് പെരുവ പാലയത്തു വയല്‍ യു പി സ്‌കൂള്‍ മുറ്റത്തും കാട്ടുപോത്ത് എത്തിയിരുന്നു.

Keywords: Wild buffalo that entered the Kolayad settlement chased into forest, Kannur, News, Wild Buffalo, Forest, Natives, Farm, School, Holidays, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia