Wild buffalo | വീട്ടുവളപ്പിലെ കിണറ്റില്‍ അനക്കം കണ്ട് നോക്കിയ സ്ത്രീ ഞെട്ടിപ്പോയി; ഒടുവില്‍ കാട്ടുപോത്തിന് രക്ഷകരായത് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വീട്ടുവളപ്പിലെ കിണറ്റില്‍ അനക്കം കണ്ട് നോക്കിയ സ്ത്രീ ഞെട്ടിപ്പോയി. അതിനകത്ത് ഭീമാകാരനായ ഒരു കാട്ടുപോത്തിനെയാണ് അവര്‍ കണ്ടത്. പാലോട് കൊല്ലായില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

Wild buffalo | വീട്ടുവളപ്പിലെ കിണറ്റില്‍ അനക്കം കണ്ട് നോക്കിയ സ്ത്രീ ഞെട്ടിപ്പോയി;  ഒടുവില്‍ കാട്ടുപോത്തിന് രക്ഷകരായത്  ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും

കിണറ്റില്‍ വീണ കാട്ടുപോത്തിനെ പിന്നീട് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പാലോട് കൊല്ലായി സെറ്റില്‍മെന്റില്‍ വസന്തയുടെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. കിണറ്റില്‍ ബഹളം കേട്ടാണ് ഇവര്‍ നോക്കിയത്. കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികള്‍ അപ്പോള്‍ തന്നെ പാലോട് വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചു.

വാഹനം പോകാത്ത സ്ഥലത്തേക്ക് സമീപത്തെ പുരയിടം വഴി ഏറെ നേരത്തെ പരിശ്രമഫലമായി ജെസിബി കയറ്റി കിണറിന്റെ ഒരു ഭാഗം ഇടിച്ച് മാറ്റിയ ശേഷമാണ് സംഘം കാട്ടുപോത്തിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. കരയിലെത്തിയതോടെ കാട്ടുപോത്ത് കാട്ടിലേയ്ക്ക് ഓടി പോയി. വ്യാഴാഴ്ച പുലര്‍ചെയാണ് കാട്ടുപോത്ത് കിണറ്റില്‍ വീണതെന്നാണ് കരുതുന്നത്. പ്രദേശത്ത് സ്ഥിരമായി കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

രണ്ട് കുടുംബങ്ങളാണ് ഈ കിണറ്റില്‍ നിന്നും വെള്ളം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കാട്ടുപോത്തിനെ കയറ്റാന്‍ ഇടിച്ച കിണര്‍ ഉടന്‍ തന്നെ പൂര്‍വസ്ഥിതിയില്‍ ആക്കും.

Keywords: Wild buffalo falls into open well, rescued, Thiruvananthapuram, News, Local News, Forest, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia