റോഡ് മുറിച്ചുകടക്കുന്നതിനിടെ പട്ടാപ്പകല്‍ കാട്ടുപന്നി കാറിനടിയില്‍ കുടുങ്ങി; വാഹനം മറിച്ചിടാന്‍ ശ്രമിച്ച പന്നിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
Aug 18, 2021, 08:50 IST
വെഞ്ഞാറമൂട്: (www.kvartha.com 18.08.2021) റോഡ് മുറിച്ചുകടക്കുന്നതിനിടെ പട്ടാപ്പകല്‍ കാട്ടുപന്നി കാറിനടിയില്‍ കുടുങ്ങി. ചൊവ്വാഴ്ച വാമനപുരം സംസ്ഥാനപാതയിലാണ് സംഭവമുണ്ടായത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേന എത്തി പന്നിയെ രക്ഷപ്പെടുത്തി. വാഹനം ഓടിക്കൊണ്ടിരിക്കെ പന്നി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ കാറിനടിയില്‍ കുടുങ്ങിയ പന്നി വെപ്രാളം കാണിച്ചതോടെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഉടന്‍തന്നെ കാറില്‍നിന്ന് ഇറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഇതിനിടെ പന്നി രക്ഷപ്പെടുന്നതിനായി കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേന എത്തി.
അഗ്‌നിശമനാസേന ജീവനക്കാര്‍ പന്നിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. രക്ഷപ്പെട്ട പന്നി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. നാട്ടുകാരും സേനയെ സഹായിക്കാനെത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.