Wild boar | പട്ടാപ്പകല്‍ കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
Aug 13, 2022, 19:25 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) പട്ടാപ്പകല്‍ കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ശനിയാഴ്ച വൈകിട്ട് 5.15 നാണ് സംഭവം. ഓമശ്ശേരി മുയല്‍വീട്ടില്‍ അജീശ് ഖാന്റെ ഉടമസ്ഥതയിലുള്ള, താഴെ ഓമശ്ശേരിയിലെ പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.
പന്നി കയറുമ്പോള്‍ കടയിലുണ്ടായിരുന്ന അജീശ് ഖാന്‍ പെട്ടെന്ന് കാഷ് കൗണ്ടറിന് മുകളിലൂടെ ചാടി പുറത്തെത്തി കടയുടെ ഷടര്‍ താഴ്ത്തുകയായിരുന്നു. ഇതോടെ പന്നി കടയ്ക്കുള്ളില്‍ അകപ്പെട്ടു. തുടര്‍ന്ന് പഞ്ചായത് അധികൃതരെ വിവരം അറിയിക്കുകയും താമരശ്ശേരി ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. പിന്നീട് പന്നിയെ കൊല്ലാന്‍ എംപാനല്‍ ഷൂടറെ നിയോഗിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ ഓമശ്ശേരി പഞ്ചായത് പ്രസിഡന്റ് പി അബ്ദുല്‍ നാസറിന്റെ അനുമതിയോടെ ഫോറസ്റ്റ് എംപാനല്‍ ഷൂടര്‍ തങ്കച്ചന്‍ കുന്നുംപുറത്ത് കടയ്ക്കുള്ളില്‍വച്ച് പന്നിയെ വെടിവച്ചുകൊന്നു. ഓമശ്ശേരി ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള ഗ്രൗന്‍ഡില്‍ പന്നിയെ സംസ്‌കരിക്കുമെന്ന് പഞ്ചായത് അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഓമശ്ശേരി അങ്ങാടിയില്‍ പകല്‍ സമയത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വഴിയാത്രക്കാരന് പരിക്കേറ്റിരുന്നു.
Keywords: Wild boar killed at Kozhikode, Kozhikode, News, Gun attack, Killed, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.