Rescued | കാട്ടുപന്നി കുത്താന്‍ ഓടിച്ചു, അബദ്ധത്തില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിനുശേഷം പുറത്തെടുത്തു
Mar 5, 2024, 22:31 IST
അടൂര്‍: (KVARTHA) കാട്ടുപന്നി കുത്താന്‍ ഓടിച്ചപ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിനുശേഷം പുറത്തെടുത്തു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അടൂര്‍ വയല ഉടയാന്‍ വിള പ്ലാവിളയില്‍ വീട്ടില്‍ എലിസബത്ത് ബാബു (55) കാട്ടുപന്നി കുത്താന്‍ ഓടിച്ചപ്പോള്‍ അമ്പതടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്.
വീടിനു സമീപത്തെ പുരയിടത്തില്‍ നില്‍ക്കുകയായിരുന്നു എലിസബത്ത്. ഇതിനിടെ അവിടെ എത്തിയ കാട്ടുപന്നി അവരെ കുത്താന്‍ ഓടിച്ചു. രക്ഷപ്പെടാനായി കെട്ടുള്ള കിണറിന്റെ കരയില്‍ കയറി നിന്നു. പലകവെച്ച് മൂടിയ കിണറായിരുന്നു. എന്നാല്‍ അബദ്ധവശാല്‍ പലകയില്‍ ചവുട്ടിയപ്പോള്‍ പലക ഒടിഞ്ഞു കിണറ്റിലേക്ക് വീണു.
ഒരു വിധത്തില്‍ തൊടിയില്‍ പിടിച്ചു കിടന്ന് ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സമീപത്തെ വീട്ടുകാര്‍ രാത്രിയില്‍ എന്തോ ഒരു ശബ്ദം കേട്ടെങ്കിലും കുട്ടികളാരെങ്കിലും കരഞ്ഞതാകാമെന്ന് വിചാരിച്ചു ഗൗനിച്ചില്ല. ഇതിനിടെ എലിസബത്തിന്റെ ഭര്‍ത്താവ് ഭാര്യയെ കാണാത്തതിനാല്‍ കിണറിനു സമീപം വന്നെങ്കിലും കിണറ്റില്‍ കിടന്ന എലിസബത്തിനെ കണ്ടില്ല.
തുടര്‍ന്ന് ചൊവ്വാഴ്ച ഏറത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ ശൈലേന്ദ്രനാഥിന്റെ സഹായത്തോടെ എലിസബത്തിന്റെ ഭര്‍ത്താവ് ബാബുവും ബന്ധുക്കളും ചേര്‍ന്ന് കാണാനില്ലെന്ന് കാട്ടി അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഉടന്‍തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസുകാര്‍ പറഞ്ഞതനുസരിച്ച് വീട്ടുപരിസരത്ത് ശൈലേന്ദ്രനാഥും പഞ്ചായത്തംഗം സൂസന്‍ ശശികുമാറും സമീപവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റില്‍നിന്ന് ഒരു ശബ്ദം ശൈലേന്ദ്രനാഥിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിളിച്ചപ്പോള്‍ എലിസബത്ത് വിളി കേട്ടു. ഉടന്‍ തന്നെ അടൂര്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും ഇവര്‍ എത്തി എലിസബത്തിനെ പുറത്തെടുക്കുകയുമായിരുന്നു. വീഴ്ചയില്‍ നിസ്സാരമായി പരുക്കേറ്റ എലിസബത്ത് ബാബുവിനെ അടൂര്‍ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Wild boar attack: Woman falls into 50-feet deep well, rescued fire force, Pathanamthitta, News, Wild Boar Attack, Well, Rescued, Fire Force, Police, Complaint, Missing, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.