ഭാര്യ മരിച്ച കേസ്; രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍
May 25, 2021, 12:43 IST
തിരുവനന്തപുരം: (www.kvartha.com 25.05.2021) ഭാര്യ മരിച്ച കേസില്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍. അങ്കമാലിയില്‍ നിന്നും നെടുമങ്ങാട് ഡി വൈ എസ് പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കെതിരെ ഭാര്യയുടെ സഹോദരന്‍ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
വെമ്പായത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ണിയും അമ്മയും ഉപദ്രവം തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പല ആവശ്യങ്ങള്‍ പറഞ്ഞ് ഉണ്ണി രാജന്‍ പി ദേവ് പണം തട്ടിയെന്നും കുടുംബം പറയുന്നു.
കൊച്ചിയില്‍ ഫ്‌ലാറ്റ് വാങ്ങാനും കാറെടുക്കാനും ഉള്‍പെടെ പ്രിയങ്കയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടു. പല തവണയായി മൂന്ന് ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച അങ്കമാലിയിലെ വീട്ടില്‍ നിന്ന് പ്രിയങ്കയെ ഇറക്കിവിട്ടതാണെന്നും കുടുംബം പറയുന്നു. മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ കുടംബം പൊലീസിന് കൈമാറിയിരുന്നു. ഇതിനിടെയാണ് ഉണ്ണിരാജിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.