'ഭര്‍ത്താവിനെ ചില സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്ത് ചതിച്ചു'; ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ഭാര്യ

 


തളിപ്പറമ്പ്: (www.kvartha.com 15.08.2021) മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയെന്ന് പറഞ്ഞ ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ഭാര്യ രംഗത്ത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട രമേശന്‍റെ മരണത്തേക്കുറിച്ചാണ് ഭാര്യ സതിയുടെ പരാതി.

ബാങ്കില്‍ നടന്ന പണയത്തട്ടിപ്പ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഭര്‍ത്താവിന് തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവത്തില്‍ നീതി പൂര്‍വമായ അന്വേഷണം നടക്കണമെന്നും ഭാര്യ പറഞ്ഞു.

മൂന്നുവര്‍ഷത്തോളമായി തട്ടിപ്പ് നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ ബാങ്ക് അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും സതി ആരോപിച്ചു. ബാങ്കിലെ അപ്രൈസറായിരുന്നു രമേശന്‍, ഓഗസ്റ്റ് 10 നാണ് വീടിനടുത്തുള്ള കിണറില്‍ മരിച്ചനിലയില്‍ രമേശനെ കണ്ടെത്തിയത്.

'ഭര്‍ത്താവിനെ ചില സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്ത് ചതിച്ചു'; ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ഭാര്യ

ഓഗസ്റ്റ് ഏഴിനാണ് രമേശന്‍ വീട്ടില്‍ നിന്ന് പോയത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്ര പോകാറുള്ളതിനാല്‍ മടങ്ങി വരവ് താമസിച്ചിട്ടും മറ്റ് പ്രശ്നങ്ങളൊന്നും വീട്ടുകാര്‍ക്ക് തോന്നിയില്ലായെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന് പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്തപ്പോഴാണ് ഇത് ഭർത്താവ് ആണെന്ന് മനസിലായതെന്നും ഭാര്യ പറഞ്ഞു.

ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാഖാ സീനിയര്‍ മാനേജറിന്‍റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് രമേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രൈസറും മറ്റുചിലരും ചേര്‍ന്ന് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ബാങ്കിന്‍റെ പരാതി. എന്നാല്‍ ഭര്‍ത്താവിനെ ചില സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്ത് ചതിച്ചുവെന്നാണ് രമേശന്‍റെ ഭാര്യ ആരോപിച്ചത്.

Keywords:  News, Kannur, Kerala, Case, Suicide, Bank, Complaint, Wife, State, Bank appraiser's death, Wife complains of bank appraiser's death.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia