Allegation | 3 വര്‍ഷമായി ലൈംഗിക അതിക്രമം സഹിക്കുന്നു, വിവാഹത്തിന് മുമ്പ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമം; അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല
Feb 14, 2023, 20:37 IST
കണ്ണൂര്‍: (www.kvartha.com) കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. ഫേസ് ബുക് ലൈവിലൂടെയാണ് അമല ആരോപണം ഉന്നയിച്ചിരിക്കുന്നത്. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും ചേര്‍ന്നു തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം അര്‍ജുന്റെ കുടുംബം ആയിരിക്കുമെന്നും അമല പറഞ്ഞു.
അമലയുടെ ആരോപണം ഇങ്ങനെ:
2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിനു മുന്‍പു എന്നെ കണ്ണൂരിലേക്കു കൊണ്ടുവന്നിരുന്നു. വിവാഹത്തിനു മുന്‍പ് നാലുമാസത്തോളം ഒരുമിച്ചു താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണു വിവാഹം കഴിഞ്ഞത്. എന്നാല്‍ എനിക്കു ഭ്രാന്തായത് കൊണ്ട് കുട്ടിയെ കൊന്നു കളഞ്ഞെന്നാണ് അര്‍ജുന്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
ഭ്രാന്തുപിടിച്ചാല്‍പോലും കുഞ്ഞുങ്ങളെ കൊന്നു കളയാനുള്ള മനോനിലയിലാകുമെന്നു കരുതുന്നില്ല. മൂന്നു വര്‍ഷത്തോളം ഇയാളുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിച്ചു. അര്‍ജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്ന് ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. എന്റെ വിദ്യാഭ്യാസം നിര്‍ത്തിച്ചു.
പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്ന് വിശ്വസിച്ചു. സ്വര്‍ണം വിറ്റുവരെ വാഹനത്തിന്റെ ലോണ്‍ അടിച്ചിട്ടുണ്ട്. ഹെഡ്സെറ്റ് ബുക് ചെയ്തു നല്‍കിയിട്ടുണ്ട്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിനു വേണ്ടിയാണു സ്നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പറഞ്ഞിട്ടും അത് വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാല്‍ ഞാന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണു ഭര്‍ത്താവ് ഇപ്പോള്‍ ഫേസ്ബുകില്‍ പ്രചരിപ്പിക്കുന്നത്.
എന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്നു കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗര്‍ഭഛിദ്രത്തിനു പോയപ്പോള്‍ ഡോക്ടറോട് സമ്മതമല്ലെന്നു കരഞ്ഞുപറഞ്ഞിരുന്നു എന്നും അമല പറയുന്നു.
പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫേസ്ബുകില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണു ഭാര്യ അമലയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.
Keywords: Wife Amala made serious allegations against Arjun Ayanki, Kannur, Allegation, Facebook, Cheating, Kerala, Police Station.
വളപട്ടണം പൊലീസ് സ്റ്റേഷനില്‍ നിന്നാണു സംസാരിക്കുന്നതെന്ന് പറഞ്ഞ അമല അര്‍ജുനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങിക്കുന്നതിനാണു സ്റ്റേഷനില്‍ വന്നതെന്നും അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.