Hartal | കണ്ണൂരിൽ പോപുലർ ഫ്രണ്ട് ഹർതാലിനിടെ വിവിധയിടങ്ങളിൽ അക്രമം: പെട്രോൾ ബോംബുമായി 2 പേർ അറസ്റ്റിൽ; 'ആർഎസ്എസ് കാര്യാലയം ആക്രമിച്ചു'

 


കണ്ണൂർ: (www.kvartha.com) ദേശീയ അന്വേഷണ ഏജൻസിയും ഇഡിയും നടത്തിയ റെയ്ഡിൽ നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ സംസ്ഥാന വ്യാപകമായി നടത്തിയ ഹർതാലിനിടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ അക്രമം. നിരവധി പേരെ പൊലീസ് അറസ്റ്റുചെയ്തു. പലയിടങ്ങളിലും പെട്രോൾ ബോംബുകൾ എറിഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചതായും പരാതിയുണ്ട്. റോഡിൽ ടയറുകൾ കൂട്ടിയിട്ട് തീ കത്തിച്ചതിനാൽ കെഎസ്ആർടിസി ബസുകളുടെ സർവീസ് മുടങ്ങി. സ്വകാര്യ വാഹനങ്ങളുടെ നേർക്കും കല്ലേറുണ്ടായി. പെട്രോൾ ബോംബെറിഞ്ഞതിനെ തുടർന്ന് പത്രവിതരണക്കാരനായ ബൈക് യാത്രികന് പരുക്കേറ്റു.
  
Hartal | കണ്ണൂരിൽ പോപുലർ ഫ്രണ്ട് ഹർതാലിനിടെ വിവിധയിടങ്ങളിൽ അക്രമം: പെട്രോൾ ബോംബുമായി 2 പേർ അറസ്റ്റിൽ; 'ആർഎസ്എസ് കാര്യാലയം ആക്രമിച്ചു'

പൊലീസിനെ നോക്കുകുത്തിയാക്കിയാണ് പലയിടങ്ങളിലും ആക്രമണങ്ങളെന്നാണ് ആക്ഷേപം. പുലർചെ ആറുമണി മുതൽ വാഹനങ്ങൾക്ക് നേരെ ബോംബേറും കല്ലേറുമുണ്ടായതിനാൽ വാഹനഗതാഗതം തടസപ്പെട്ടു. പൊലീസ് അകമ്പടിയോടെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും അക്രമം ഭയന്ന് പല ഡിപോകളും ഷെഡ്യുളുകൾ വെട്ടിക്കുറച്ചു.

ഇതുകാരണം റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാർ പലരും വാഹനം കിട്ടാതെ കുടുങ്ങി. കണ്ണൂർ നഗരത്തിൽ ഉൾപെടെ മിക്കയിടങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയമായ ആനന്ദമഠത്തിന് നേരെ സ്കൂടറിലെത്തിയ രണ്ട് പേർ പെട്രോൾ ബോംബെറിഞ്ഞതായും പരാതിയുണ്ട്. കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ തകർന്നു, മുറിയിലെ കിടക്കയ്ക്ക് തീ പിടിച്ചു. 

ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് വി ശശിധരന്‍, വിഭാഗ് പ്രചാരക് കെഎസ് അനീഷ്, ജില്ലാ കാര്യവാഹ് കെ ശ്രീജേഷ്, ജില്ലാ സഹകാര്യവാഹ് സികെ രജീഷ്, ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എംകെ. സന്തോഷ്, ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, ജില്ലാ ജനറല്‍ സെക്രടറി ബിജു ഏളക്കുഴി, ജില്ലാ സെല്‍ കോഡിനേറ്റര്‍ രാജന്‍ പുതുക്കുടി, മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ജിതിന്‍ കൂടാളി, യുവമോര്‍ച ജില്ലാ സെക്രടറി അനൂപ് കല്ലിക്കണ്ടി തുടങ്ങിയവര്‍ കാര്യാലയം സന്ദര്‍ശിച്ചു. എസിപി പ്രദീപ് കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സിഐ കൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി.

പ്രദേശത്ത് അക്രമം പടരാതിരിക്കാനായി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കണ്ണൂരിലും തളിപ്പറമ്പിലും ചരക്കുലോറികളുടെ ചാവിയുമായി ചിലർ കടന്നുകളഞ്ഞു. കണ്ണൂർ നഗരത്തിൽ ക്യാപിറ്റോൾ മോളിന് മുൻപിൽ ദേശീയ പാതയിൽ സമരാനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ രണ്ടു ലോറികൾ റോഡിൽ കുടുങ്ങി. ഡ്യൂപ്ലികേറ്റ് താക്കോൽ ഇല്ലാത്തതിനാൽ ലോറികൾ റോഡിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മംഗ്ളൂറിൽ നിന്നും വരികയായിരുന്നു ലോറികൾ. സ്ഥലത്ത് പൊലീസ് ഗതാഗതം വഴി തിരിച്ചു വിട്ടു.
    
Hartal | കണ്ണൂരിൽ പോപുലർ ഫ്രണ്ട് ഹർതാലിനിടെ വിവിധയിടങ്ങളിൽ അക്രമം: പെട്രോൾ ബോംബുമായി 2 പേർ അറസ്റ്റിൽ; 'ആർഎസ്എസ് കാര്യാലയം ആക്രമിച്ചു'

തളിപ്പറമ്പിൽ പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറികൾ റോഡരികിലേക്ക് മാറ്റി. കണ്ണൂരിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. അപൂർവം ചില കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. വളപട്ടണത്തും തളിപ്പറമ്പിലും റോഡിൽ ടയറുകൾ കൂട്ടിയിട്ട് തീയിട്ടത് കാരണം ഗതാഗതം മുടങ്ങി. കെഎസ്ആർടിസി സർവീസുകൾ തടസപ്പെടുത്തുന്നതിനാണ് ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതെന്നാണ് ആരോപണം.
  
Hartal | കണ്ണൂരിൽ പോപുലർ ഫ്രണ്ട് ഹർതാലിനിടെ വിവിധയിടങ്ങളിൽ അക്രമം: പെട്രോൾ ബോംബുമായി 2 പേർ അറസ്റ്റിൽ; 'ആർഎസ്എസ് കാര്യാലയം ആക്രമിച്ചു'

കൂടാളി കാഞ്ഞിരോട് ട്രാ​വ​ല​ർ അ​ടി​ച്ചു ത​ക​ർ​ത്തതായി പരാതിയുണ്ട്. കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി അ​ഭിലാ​ഷി​ന്‍റെ ട്രാ​വ​ല​റിന് നേരെയാണ് ആക്രമണമുണ്ടായത്. ‌കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന വാഹനം ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ​മ​ര​ക്കാ​ർ മാ​ര​കാ​യു​ധ​ങ്ങ​ളും വ​ടി​യു​മാ​യി വ​ഴി​യി​ൽ കാ​ത്തു നി​ന്നാ​ണ് ആ​ക്ര​മ​ണം നടത്തിയതെന്ന് അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. പൊ​ലീ​സ് ഇ​തു​വ​ഴി​യെ​ത്തു​മ്പോ​ൾ വ​ഴി​യി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ന്ന സം​ഘം സ്വകാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ വ്യാ​പ​ക അ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു വി​ടുന്ന​തെ​ന്ന് അ​ഭി​ലാ​ഷ് കൂട്ടിച്ചേർ​ത്തു. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് പ്രദേശത്തുണ്ടായിരുന്നവരുടെ മർദനമേറ്റു. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പ്രവർത്തകരെയാണ് മർദിച്ചത്. മുബശിർ, മുനീർ, നർശാദ്, ശുഐബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യാശേരിയിൽ പെട്രോൾ ബോംബുമായി രണ്ടു പേർ പിടിയിലായി. അനസ്, ശഫീഖ് എന്നിവരാണ് പിടിയിലായത്. രണ്ടു സ്കൂടറുകളിലായി അഞ്ച് പേരാണ് എത്തിയത്. ഇതിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ അറിയിച്ചു.
    
Hartal | കണ്ണൂരിൽ പോപുലർ ഫ്രണ്ട് ഹർതാലിനിടെ വിവിധയിടങ്ങളിൽ അക്രമം: പെട്രോൾ ബോംബുമായി 2 പേർ അറസ്റ്റിൽ; 'ആർഎസ്എസ് കാര്യാലയം ആക്രമിച്ചു'

മട്ടന്നൂർ പുന്നാട് പത്രവിതരണക്കാരനായ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കണ്ണൂർ വിമാനത്താവള ജീവനക്കാരനായ നിവേദ് ബൈകിൽ സഞ്ചരിക്കവെ സംഘടിതരായെത്തിയവർ പെട്രോൾ ബോംബ് എറിഞ്ഞെന്നാണ് പരാതി. മട്ടന്നൂർ പത്തൊൻപതാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഗഫൂറിനെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Keywords:  Kannur, Kerala, News, Top-Headlines, SDPI, PFI, Harthal, Arrest, Attack, RSS, Bomb, Vehicles, Shop, Police, Case, Widespread violence reported in Popular Front of India's hartal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia