Conflict | കണ്ണൂരില്‍ യൂത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ചിനിടെ സംഘര്‍ഷം, ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗം, പൊലീസുമായുളള പിടിവലിയില്‍ വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം കീറി, 4 പേര്‍ക്ക് പരുക്കേറ്റു
                                                 Jan 12, 2024, 17:08 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (KVARTHA) യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് സംസ്ഥാനത്താകെ കലക്ടറേറ്റുകളിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലേക്കും നടത്തിയ മാര്‍ചില്‍ വ്യാപകസംഘര്‍ഷം. 
 
യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. കലക്ടറേറ്റിന് മുന്‍പില്‍ പൊലീസ് ഉയര്‍ത്തിയ ബാരി കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 
 
രണ്ടു തവണയാണ് പൊലീസ് മാര്‍ചിനെ നേരിടാനായി കവാടത്തില്‍ നിര്‍ത്തിയിട്ട ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ പൊലീസിനെതിരെ അക്രമാസക്തമായി വരുണ്‍ ജലപീരങ്കിക്കെതിരെ തിരിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പൊലീസ് രണ്ടു തവണ ലാതി വീശി. റോഡില്‍ കിടന്നു പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം കീറി.
 
വനിതാ പ്രവര്‍ത്തകയ്ക്കു നേരെ പൊലീസ് വാഹനത്തില്‍ ബലം പ്രയോഗിച്ചു നീക്കുന്നതിനിടെയില്‍ ഇവര്‍ക്ക് കഴുത്തിന് പരുക്കേറ്റു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി ജീന, കെ എസ് യു മുണ്ടേരി മണ്ഡലം പ്രസിഡന്റ് പ്രകീര്‍ത്ത് മുണ്ടേരി, യൂത് കോണ്‍ഗ്രസ് കുന്നോത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സനൂബ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. മാര്‍ചിനിടെ കലക്റേറ്റിനു മുന്‍പില്‍ പൊലീസ് സ്ഥാപിച്ച ഡിവൈഡര്‍ പൊലീസ് തകര്‍ത്തു. ദേശീയ പാത ഉപരോധിച്ചതു കാരണം അര മണിക്കൂറോളം ഗതാഗതം മുടങ്ങി.
 
യൂത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി സമരം ഉദ്ഘാടനം ചെയ്തു. പുറത്തു കാക്കിയും അകത്ത് ചുവപ്പുമണിഞ്ഞ് സി പി എം ഗുണ്ടകളെപ്പോലെയാണ് ചില പൊലീസുകാര്‍ പെരുമാറുന്നതെന്നും ഭരണം മാറുമെന്ന് ഇവര്‍ ഓര്‍ക്കണമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
 
യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ ജയിലില്‍ അടച്ച പിണറായി സര്‍കാരിനെതിരെ ഇനിയും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വെളളിയാഴ്ച രാവിലെ പതിനൊന്നര മണിയോടെ ഡി സിസി ഓഫീസില്‍ നിന്നാണ് ആറോളം വനിതാ പ്രവര്‍ത്തകരുള്‍പെടെ പ്രതിഷേധവുമായി കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പിലെത്തിയത്.
 
പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ വനിതാപ്രവര്‍ത്തകരില്‍ ചിലര്‍ നിലത്തുവീണു പോയിരുന്നു. റോഡില്‍ കിടന്നു പ്രതിഷേധിച്ച വനിതാപ്രവര്‍ത്തകര്‍ ഉള്‍പെടെയുളളവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ ബലപ്രയോഗത്തിലൂടെ കയറ്റിയത്.
സമരത്തിന് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍, സുധീപ് ജയിംസ്, രാഹുല്‍ വച്ചിയാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
   
  Keywords:  Widespread conflict during Youth Congress Collectorate march in Kannur, Kannur, News, Conflict, Collectorate March, Youth Congress, Vehicle, Police, Injured, Kerala.  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.