ടിപ്പുവിനെ ഇന്ത്യയിലെ ദേശീയതയുമായി ബന്ധപ്പെടുത്തി വിലയിരുത്തണം: കെ.കെ.എന്‍ കുറുപ്പ്
Nov 18, 2016, 20:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തേഞ്ഞിപ്പലം: (www.kvartha.com 18.11.2016) ടിപ്പുവിനെ വിലയിരുത്തേണ്ടത് ഇന്ത്യയിലെ ദേശീയതയുമായി ബന്ധപ്പെട്ട് കൊണ്ടാവണമെന്ന് ചരിത്രകാരന്‍ കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ടിപ്പു എന്ത് കൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുറുപ്പ് .
ദേശീയബോധം വളര്‍ത്തിയെടുക്കാന്‍ ടിപ്പു ഏറെ ശ്രമിച്ചുവെന്നും ബ്രിട്ടീഷുകാരുടെ ആജ്ഞാനുവര്‍ത്തികളായി ചരിത്രകാരന്‍മാര്‍ മാറിയതിനാല്‍ ടിപ്പുവിന് അനുകൂലമായി എഴുതാന്‍ സാധിച്ചില്ലെന്നും ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. ടിപ്പുവിനെ കുറിച്ചുള്ള തെളിവുകള്‍ പോലും നശിപ്പിച്ചു. ടിപ്പുവിനെ കുറിച്ച് ഒന്നും ഇന്ത്യയില്‍ അവശേഷിച്ചില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും രണ്ടത്താണി പറഞ്ഞു.
ചരിത്രം ടിപ്പുവിനോട് നീതി കാണിച്ചിട്ടില്ലെന്ന് അഡ്വ കെ എന്‍ എ ഖാദര്‍ പറഞ്ഞു. എഴുതപ്പെട്ട ചരിത്രങ്ങള്‍ ഏറെയും വളച്ചൊടിക്കപ്പെട്ടതാണ്. ടിപ്പുവിനെ മത ഭ്രാന്തനാക്കി ചിത്രീകരിക്കുന്നത് മതത്തിന്റെ ആളുകളല്ലന്നും പോളിറ്റിക്കല്‍ ഇഷ്യൂസാണെന്നും ഖാദര്‍ പറഞ്ഞു. ടിപ്പുമതഭ്രാന്തനാണെങ്കില്‍ ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് 16 വര്‍ഷം ഭരിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Calicut University, Malappuram, Kerala, IUML, mus;lim-l, Youth League, Why tippu sultan criticized, KKN kurupp, Dr. Husain randathani, KNA Kader.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.