Observation | വന്ദേഭാരത് ട്രെയിനുകൾക്ക് എന്തുകൊണ്ടാണ് കേരളത്തിൽ ഇത്ര സ്വീകാര്യത? മലയാളിയും ചില സത്യങ്ങളും

 
Vande Bharat train in Kerala

Photo Credit: Facebook/ Southern Railway

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരളത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകൾ എല്ലാ ദിവസവും ഹൗസ് ഫുള്ളാണ്.
● മറ്റ് സംസ്ഥാനങ്ങളിലെ പല റൂട്ടുകളിലും വന്ദേഭാരത് ട്രെയിനുകൾ കാലിയായി ഓടുന്നു.
● കേരളം ഒരു പട്ടണമായി മാറിയതും ഇതിന് കാരണമാണ്.

മിന്റു തൊടുപുഴ

(KVARTHA) വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലേയ്ക്ക് വരുന്നെന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് വലിയൊരു ആവേശവും സന്തോഷവുമാണ്. വലിയ ഒരു സ്വീകരണമാണ് വന്ദേഭാരത് ട്രെയിനുകൾക്ക് കേരളക്കരയിൽ ഒരുക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും ഇത്രവലിയ വന്ദേഭാരത് താല്പര്യം ഇല്ലെന്നതും കാണാം. ഇവിടെ കൊച്ചുകുട്ടികൾക്ക് പോലും വന്ദേഭാരത് ട്രെയിൻ എന്ന പേര് കാണാപാഠം ആണ്. 

Aster mims 04/11/2022

ചെറിയ കുട്ടികളെപ്പോലും മാതാപിതാക്കൾ വന്ദേഭാരത് ട്രെയിൻ കാണിക്കാൻ കൊണ്ടുവരുന്നതും അതിൽ കയറ്റി ഒന്ന് യാത്ര ചെയ്യിപ്പിക്കുന്നതും ഈ കൊച്ചു കേരളത്തിൽ മാത്രമാണ്. എന്താണ് ഈ കേരളത്തിന് വന്ദേഭാരത് ട്രെയിനുകളോട് ഇത്ര വലിയ മമത. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത താല്പര്യം വന്ദേഭാരത് ട്രെയിനുകളോട് മലയാളിക്കെന്താണ്. അതിനെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 

കുറിപ്പിൽ പറയുന്നത്: 'നമ്മുടെ ഇന്ത്യയില്‍ ഇന്ന് ഓടുന്നത് 53 വന്ദേഭാരത് ട്രെയിനുകളാണ്. അതില്‍ 13 എണ്ണം ഏതാണ്ട് കാലിയായി ഓടുന്നുവെന്നാണ് ഈ അടുത്തുവന്ന പത്ര വാര്‍ത്ത. അതേ സമയം കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ എല്ലാ ദിവസവും ഹൗസ് ഫുള്ളാണ്. കാലിയായി ഓടുന്ന ചില വന്ദേഭാരത് റൂട്ടുകള്‍ ഒന്ന് നോക്കാം ഗോവ- മുംബൈ, നാഗ് പൂർ - സെക്കന്ദ്രാബാദ്  ഇവയൊക്കെ. അത്യവാശ്യം നന്നായി ആളുകള്‍ കയറും എന്ന് കരുതുന്ന റൂട്ടില്‍ ഇതാണ് അവസ്ഥ. 

നാഗ്പൂർ സിറ്റിയിലെ ജനസാന്ദ്രത എന്ന് പറയുന്നത് 30000 ആണ്. എന്നിട്ടും അവിടുന്ന് പോകുന്ന വന്ദേഭാരതില്‍ കയറാന്‍ ആളില്ലെന്നാണ് കാണിക്കുന്നത്. പ്രമുഖ റൂട്ടുകള്‍ വേറെയും ഉണ്ട്. അതേ സമയം നമ്മുക്ക് ചിന്തിക്കാം കേരളത്തില്‍ എന്തുകൊണ്ടാണ് രണ്ട് വന്ദേഭാരതുകള്‍ ഇങ്ങനെ ഹൗസ് ഫുള്ളായി ഓടുന്നത്. കാരണം ഒന്നെയുള്ളൂ, കേരളം മൊത്തം ഒരു പട്ടണമാണ്, അവിടെ എല്ലാ സ്റ്റേഷനില്‍ നിന്നും ആള് കയറും. 'നഗര വ്യാപനം' എന്ന പ്രതിഭാസമാണ് കേരളം മൊത്തം. 

അതിനാല്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിനില്‍ കൊല്ലത്തും, കോട്ടയത്തും അല്ലെങ്കില്‍ ആലപ്പുഴയിലും എല്ലാം ആള് കയറാന്‍ കാണും. അതിനാല്‍ തന്നെയാണ് വന്ദേ ഭാരത് ഹൗസ് ഫുള്ളായി ഓടുന്നത്. ഇന്ത്യ മഹാരാജ്യത്തിന്‍റെ ജനസാന്ദ്രത മാപ്പ് പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇന്ത്യയുടെ പൊതു ജനസാന്ദ്രത ഭൂപടം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും, അതുകൊണ്ടുതന്നെ ഇന്‍റര്‍ സിറ്റി ട്രെയിനുകൾക്ക് വലിയരീതിയിൽ ഡിമാൻഡ് ഉണ്ടാവുകയില്ല. 

നാഗ്പൂരിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന്‍റെ സ്ഥിതി നോക്കാം ഈ വന്ദേ ഭാരതിൽ ഇടയ്ക്കുള്ള 5 ഫീഡർ സ്റ്റേഷനുകളിൽ നിന്നും കാര്യമായി ആളുകൾ കയറാനുള്ള സാദ്ധ്യതയില്ല. അതുകൊണ്ടാണ് അത് പരാജയപ്പെടുന്നത്. കേരളത്തിന്‍റെ തൊട്ട് അയല്‍വക്കത്ത് നിന്നും പുറപ്പെടുന്ന മംഗലാപുരം - ഗോവ വന്ദേഭാരതിന്‍റെ കാര്യം നമുക്ക് നോക്കാം. ഗോവയില്‍ എത്തും മുന്‍പ് രണ്ട് സ്റ്റോപ്പ് മാത്രമാണ് ഈ ട്രെയിന് ഉള്ളത്. ഉഡുപ്പിയും കാര്‍വാറും. എന്നാല്‍ പലദിവസങ്ങളിലും കാലിയായാണ് ഓട്ടം. 

എല്ലായിപ്പോഴും ഈ ട്രെയിനില്‍ 100-150 ടിക്കറ്റ് വെറുതെയുണ്ടാകും. ഇതില്‍ കയറിയവരുടെ അനുഭവത്തില്‍ മംഗലാപുരത്ത് നിന്ന് കയറുന്നവര്‍ ഒഴികെ ആരും ഈ ട്രെയിനില്‍ കയറാറില്ലെന്നാണ്. എന്നാല്‍ ഇതേ ട്രെയിന്‍ കേരളത്തില്‍ കണ്ണൂരുവരെയോ, കോഴിക്കോട് വരെയോ നീട്ടുകയാണെങ്കില്‍ ദിവസവും ഗോവയിലേക്കും തിരിച്ചും ഹൗസ് ഫുള്ളായി ഓടും എന്നത് മറ്റൊരു കാര്യം. ശരിക്കും ഈ ട്രെയിന്‍ അടക്കം ലാഭത്തില്‍ ആക്കാന്‍ എന്താ റെയില്‍വേയ്ക്ക് താല്‍പര്യമില്ലേ, കേരളത്തിന് ലഭിച്ചാല്‍ നല്ലതല്ലേ. 

അതേ പോലെ തന്നെ താല്‍ക്കാലികമായി ഓടിച്ച് വന്‍ ലാഭത്തിലായ കൊച്ചി - ബെംഗ്ളൂരു വന്ദേഭാരത് ഒരു കാരണവും ഇല്ലാതെ നിര്‍ത്തിയതും ഓര്‍ക്കണം. അതിന് പുറമേ ദക്ഷിണേന്ത്യയില്‍ ഒരു വന്ദേഭാരത് സ്ലീപ്പര്‍ അനുവദിച്ചിട്ടുണ്ടെന്ന് കേട്ടിരുന്നു. എപ്പോഴും 200 ശതമാനം ഒക്യുപെന്‍സി കാണിക്കുന്ന തിരുവനന്തപുരം മംഗലാപുരം റൂട്ടില്‍ ഇത് അനുവദിക്കുമോ എന്ന് കാത്തിരുന്നു കാണാം'.

ഇതാണ് ആ കുറിപ്പ്. ട്രെയിനുകൾ എന്നാൽ മലയാളിക്ക് ഒരു ഹരമാണ്. അത് ലാഭകരമാക്കാൻ എന്ത് ചെയ്യണം എന്നതിൽ മലയാളിക്ക് പല ആശയങ്ങളുമുണ്ടാകും. അത്തരത്തിലുള്ള ഒരു ആശയമാണ് വന്ദേഭാരതത്തിൻ്റെ കാര്യത്തിലും ഈ കുറിപ്പിലുള്ളത്.

#VandeBharat #Kerala #IndianRailways #traintravel #populationdensity #urbanization

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia