E P Jayarajan | മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുളള ആരോപണങ്ങളെ ഇ പി ജയരാജന്‍ അമിതാവേശത്തോടെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുന്നതെന്തിന്, കാരണം ഇതാണെന്ന് സിപിഎം അന്ത:പ്പുര സംസാരം!
Jan 21, 2024, 00:02 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ മാസപ്പടി വിവാദത്തില്‍ അനുകൂലിച്ചുകൊണ്ടു രംഗത്തുവന്നത് കണ്ണൂരില്‍ ഇ പി ജയരാജനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മാത്രം. മുഖ്യമന്ത്രിയുടെ മകളും കുടുംബവും നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്നുവെന്ന വിമര്‍ശനം ഉളളില്‍ പേറുന്നവരാണ് കണ്ണൂരില്‍ ഉള്‍പ്പടെയുളള പിണറായി വിജയനെ അനുകൂലിക്കുന്ന നേതാക്കളില്‍ പലരും. എന്നാല്‍ ഇക്കാര്യം പാര്‍ട്ടിക്കുളളില്‍ പോലും തുറന്നുപറയാന്‍ ഭയമാണ് പലര്‍ക്കും.
തങ്ങളുടെ രാഷ്ട്രീയ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയില്‍ നിശബ്ദത പാലിക്കുകയാണ് പിണറായി പക്ഷ നേതാക്കളില്‍ പലരും. മുഖ്യമന്ത്രി പിണറായി വിജയനെയും വീണ തായ്ക്കണ്ടിയെയും പ്രതിരോധിക്കാനായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ അക്ഷൗഹിണി സൈന്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും പോര്‍മുഖത്ത് നില്‍ക്കാന്‍ ഇ.പി ജയരാജനും എ.കെ ബാലനും മാത്രമേ രംഗത്തിറങ്ങിയിട്ടുളളൂ. പാര്‍ട്ടി ഉന്നത നേതാക്കളായ തോമസ് ഐസക്ക് ഉള്‍പ്പടെയുളളവര്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.
കണ്ണൂരില്‍ പി ജയരാജന്‍ ഉള്‍പ്പടെയുളളവര്‍ ഇക്കാര്യത്തില്‍ ഫേസ്‌ബുക്ക് പേജില്‍ പോലും അനുകൂലമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ബിനീഷ് കോടിയേരിക്കെതിരെ കളളപ്പണ, മയക്കുമരുന്ന് കടത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ, മാതൃഭൂമി പത്രത്തില്‍ എഡിറ്റ് പേജില്‍ വന്ന അഭിമുഖത്തില്‍ പി ജയരാജന്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അന്നു പാര്‍ട്ടി കണ്ടെത്തിയ ന്യായം ബിനീഷ് കോടിയേരി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ വ്യക്തിപരമായി അനുഭവിക്കട്ടെയെന്നാണ്.
എന്നാലിന് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആദായനികുതി വകുപ്പ് കമ്പനികാര്യ ഓഡിറ്റ് വിഭാഗം ഗുരുതരമായ തെറ്റുകള്‍ കണ്ടെത്തിയപ്പോൾ പാവം പെണ്‍കുട്ടി, സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നൊക്കെയുളള തൊടുന്യായങ്ങള്‍ പറഞ്ഞു പ്രതിരോധിക്കാന്‍ ചാടിയിറങ്ങുകയാണ് ഇ.പി ജയരാജനെപ്പോലുളള നേതാക്കള്‍. മുഖ്യമന്ത്രിയോടുളള ആത്മാര്‍ത്ഥത കൊണ്ടല്ല, രണ്ടാം തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരിക്കുകയും മന്ത്രിസ്ഥാനം നിഷേധിക്കുകയും ചെയ്തതിന് അകല്‍ച്ചയിലായ ഇ.പി ജയരാജന്‍ ചാടിയിറങ്ങിയതെന്നാണ് പാര്‍ട്ടിക്കുളളിലെ സംസാരം.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാര്യയുടെ സഹോദരിയായ പി കെ ശ്രീമതിക്ക് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു ടേം കൂടി മത്സരിക്കാനുളള അവസരം ലഭിക്കുന്നതിനുളള തത്രപാടിലാണ് ഇ പിയെന്നാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്നുമുയരുന്ന വിമര്‍ശനം. മുഖ്യമന്ത്രിയെയും കുടുംബത്തെയും പുകഴ്ത്തുകയും അവര്‍ക്കെതിരെയുളള ആരോപണങ്ങളെ പല്ലും നഖവും ഉപയോഗിച്ചു എല്‍. ഡി. എഫ് കണ്‍വീനറെന്ന നിലയില്‍ എതിര്‍ക്കുകയാണ് ഇ.പി ജയരാജന്‍. വരുന്ന തെരഞ്ഞെടുപ്പില്‍ പി.കെ ശ്രീമതിക്ക് കണ്ണൂര്‍ മണ്ഡലം ലഭിക്കുന്നതിനുളള തടസങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
താന്‍ കണ്ണൂര്‍ പാര്‍ലമെന്റില്‍ മത്സരിക്കില്ലെന്ന് കെ.കെ ശൈലജ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഡല്‍ഹിയില്‍ അഖിലേന്ത്യാജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായി പ്രവര്‍ത്തിക്കുന്ന പി.കെ ശ്രീമതി ടീച്ചര്‍ തന്നെ മത്സരിക്കട്ടെയെന്ന അഭിപ്രായം ഇവര്‍ അറിയിച്ചതായാണ് വിവരം. അതുകൊണ്ടു തന്നെ പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വശക്തനായ മുഖ്യമന്ത്രിയില്‍ നിന്നും അനുകൂല തീരുമാനമുണ്ടാക്കാനുളള രാഷ്ട്രീയ കൗശലമാണ് ഇ.പി ജയരാജന്‍ ഇപ്പോള്‍ കാണിക്കുന്നത്. പ്രത്യേകിച്ചു പി.കെ ശ്രീമതി വീണ്ടും മത്സരിക്കുന്നതില്‍ പാര്‍ട്ടിസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് താല്‍പര്യമില്ലെന്ന പ്രതികൂലാവസ്ഥയെ മുഖ്യമന്ത്രിയെ പ്രീണിപ്പിച്ചു കൊണ്ടു മറികടക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
: News, News-Malayalam-News, Kerala,Politics, Why EP Jayarajan Defends Pinarayi?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.