Criticism | എന്തുകൊണ്ട് കന്യാസ്ത്രീ ആത്മഹത്യകളിലോ കൊലപാതകങ്ങളിലോ ഫെമിനിസ്റ്റുകൾ പ്രതികരിക്കുന്നില്ല? അവരും സ്ത്രീഗണത്തിൽ പെട്ടവരല്ലേ!

 
Criticism
Criticism

Photo - Arranged 

സത്യവും നീതിയും നിലനിർത്തിയുള്ള ഇടപെടലും വിശകലനവും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ, ഒപ്പം നിയമത്തിൻ്റെ ഭാഗത്തു നിന്നും

കെ ആർ ജോസഫ് 

(KVARTHA) ക്രിസ്ത്യൻ പള്ളികളിൽ കന്യാസ്ത്രീമാരും പുരോഹിതരും സ്വയം ജീവനൊടുക്കുന്നത് ഇപ്പോൾ കൂടിവരികയാണ്. കഴിഞ്ഞയാഴ്ച ഒരു കന്യാസ്ത്രീ തൂങ്ങി മരിച്ചതിന് പിന്നെലെയാണ് ഇപ്പോൾ കത്തോലിക്ക പുരോഹിതനെയും പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വികാരിമാരും കന്യസ്ത്രികളും ആത്മഹത്യ ചെയ്യുന്നത് ഒട്ടും നീതീകരിക്കാൻ പറ്റുന്നതല്ല. ക്രിസ്‌തീയ സമൂഹം ചിന്തിക്കാൻ ഇനിയും വൈകിക്കൂടാ. ഈ അവസരത്തിൽ വിശ്വാസികളുടെ ഭാഗത്തുനിന്നു തന്നെ ചോദ്യം ഉയരുന്നു. 

Criticism

കഴിഞ്ഞ ആഴ്ചയിൽ അല്ലേ കന്യാസ്ത്രീ തൂങ്ങി മരിച്ചത്, എന്താണ് ദൈവ ദാസന്മാർ ഇങ്ങനെ? എന്നാണ് ചോദ്യം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ആണിത്, അന്വേഷണം വേണം എന്ന് പറയുന്നവരും ഉണ്ട്.  ഫാദറും കന്യാസ്ത്രീയും തൊട്ടടുത്ത ആഴ്ചകളിൽ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മെൻസ് റൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻജിഒയുടെ മുഖ്യ രക്ഷാധികാരിഎഴുതിയ ഒരു കുറിപ്പ്  ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

കുറിപ്പിൽ പറയുന്നത്:

ആദ്യമായി ഈ കന്യാസ്ത്രീയുടെ  ആത്മഹത്യയിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു മതവിശ്വാസിയല്ലെങ്കിലും ഈ അനുശോചനം രേഖപ്പെടുത്തുന്നതിന് രണ്ട് കാരണങ്ങളാണ് എൻ്റെ മുന്നിലുള്ളത്. ആദ്യത്തെ കാരണം ഒരു മനുഷ്യജീവിയുടെ ആത്മഹത്യ ഞാൻ എന്ന മനുഷ്യനിലെ മാനവീകത കാരണം അതായത്, ഒരു സഹജീവിയുടെ അകാല മരണം എന്നെ വേദനിപ്പിക്കുന്നു. രണ്ടാമത്തെ കാരണം ക്രിമിനലുകൾ സാധാരണയായി ആത്മഹത്യ ചെയ്യുന്നത് കേൾക്കാറില്ല. ഒറ്റപ്പെട്ട കേസുകളുണ്ടായിരിക്കാം അതും കടുത്ത ശിക്ഷകളിൽ നിന്നും രക്ഷപ്പെടാൻ മറ്റൊരു മാർഗ്ഗവും ശേഷിക്കാത്ത അവസരങ്ങളിൽ, ഇല്ലാതെയാകുമ്പോൾ മാത്രം. 

1) ഒരു വ്യക്തി മനപൂർവ്വമല്ലാതേയോ ഗൗരവമറിയാതേയോ ചെയ്ത തെറ്റുകൾ മറ്റൊരു വ്യക്തിക്കോ വ്യക്തികൾക്കോ ക്ഷതമേറ്റു അല്ലെങ്കിൽ ഏതെങ്കിലും നഷ്ടത്തിന് കാരണമായി എന്നറിയുമ്പോൾ ഉണ്ടാകുന്ന മനസാക്ഷികുത്ത് അല്ലെങ്കിൽ ആ പ്രവൃത്തി പൊതുസമൂഹമറിഞ്ഞാൽ തനിക്ക് അപമാനം ഉണ്ടാകുമെന്ന് ഭയന്ന് സമൂഹത്തിൻ്റെ മുമ്പിൽ മുഖം കാണിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്ന മനുഷ്യരെ കാണാം. തെറ്റുകൾ ചെയ്തുവെങ്കിലും യഥാർത്ഥത്തിൽ അവർ ക്രിമിനലുകൾ അല്ലാ എന്നതാണ് യാഥാർത്ഥ്യം. 

2) മനപൂർവ്വം ചതിയിലൂടെയും, വഞ്ചനയിലൂടെയും, അന്യന്റെ സമ്പത്ത്, ആസ്തികൾ എല്ലാം തട്ടിയെടുത്ത് സമൂഹം ഇതെല്ലാം അറിഞ്ഞിട്ടും സമൂഹത്തിൻറെ മുമ്പിൽ അനായാസം നടക്കുന്ന വ്യക്തികൾ ക്രിമിനലുകളാണ്. ഇവരിലാരും സാധാരണയായി ആത്മഹത്യ ചെയ്യാറില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. 

3) മുകളിൽ സൂചിപ്പിച്ച രണ്ടു ഗണങ്ങളിലും പെടാത്ത ഒരു വിഭാഗം മനുഷ്യരാണ്. തൻ്റെ കഴിവില്ലായ്മകൾ അല്ലെങ്കിൽ താൻ മറ്റുള്ളവർക്ക് ഒരു ഭാരമാകാതെയിരിക്കാൻ വേണ്ടി ആത്മഹത്യ ചെയ്യുന്നവർ. 

4) മുകളിൽ സൂചിപ്പിച്ച മൂന്ന് ഗണങ്ങളിൽ നിന്നും വ്യത്യസ്‌ത വിഭാഗമാണ് മാനസികമായി വെല്ലുവിളി നേരിടുന്നവർ. ഇവരുടെ ആത്മഹത്യകൾക്ക് മറ്റുള്ളവർ സാധാരണയായി കാരണമാകാറില്ല. മേൽപ്പറഞ്ഞ നാല് വിഭാഗങ്ങളിൽ നിന്നും അധാർമികമായ നേട്ടങ്ങളുണ്ടാക്കുന്നവരാണ് ഫെമിനിസ്റ്റുകൾ. മുകളിൽ സൂചിപ്പിച്ച ക്രിമിനലുകളുടെ സംഗതി ഒഴികെ മറ്റുള്ളവരുടെ ആത്മഹത്യകൾ എല്ലാം ഈ ഫെമിനിസ്റ്റുകൾ പുരുഷനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന് പ്രചാരണം നടത്തി നിരപരാധികളായ പുരുഷന്മാരെ ജയിലിലാക്കാനും കുറ്റവാളികൾ ആക്കാനും ശ്രമങ്ങൾ നടത്തി പലതിലും അവർ വിജയിക്കുന്നു. 

ഇര വാദം ഇതിന് ഏറ്റവും വേണ്ടപ്പെട്ട അസംസ്കൃത വസ്തു. മാത്രമല്ല, ഇതിൽ പറഞ്ഞിരിക്കുന്ന ക്രിമിനലുകൾക്ക് ഒത്താശ ചെയ്ത് നിയമങ്ങൾ ദുരുപയോഗം ചെയ്ത് അവരെ രക്ഷിക്കുന്നതും അവർ തട്ടിയെടുത്ത അധാർമിക സമ്പത്തിൽ നിന്ന് ഒരു വിഹിതം കൈപ്പറ്റുന്നവരും ഫെമിനിസ്റ്റുകളാണ്. മുകളിൽ പറഞ്ഞ സ്ത്രീകളുടെ ആത്മഹത്യകളാണ് ഇവരുടെ വില്പന ചരക്ക്. അതായത്, സ്ത്രീകളുടെ ആത്മഹത്യകളെ അവർ ഒരു വരുമാനമാർഗമാക്കുന്നു. എന്നാൽ, സ്ത്രീകളെക്കാൾ നാലിരട്ടിയോളം വരുന്ന പുരുഷന്മാരുടെ ആത്മഹത്യകളെ ഇവർ കാണുക പോലും ഇല്ലാ, ഇതാണ് യഥാർത്ഥ ഫെമിനിസം. 

ഇനി ഈ പോസ്റ്റ് ചെയ്യാനുള്ള കാരണങ്ങളിലേക്ക് വരാം. ഫെമിനിസത്തിന് എത്തപ്പെടാൻ സാധിക്കാത്ത ഒരിടമാണ് കന്യാസ്ത്രീ മഠങ്ങൾ. കന്യാസ്ത്രീകളുടെ മരണങ്ങളിൽ മാത്രം  ഫെമിനിസം  മൗനം പാലിക്കും. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള കന്യാസ്ത്രീ ആത്മഹത്യകളിലോ കൊലപാതകങ്ങളിലോ  ഇന്നുവരെ ഒരു ഫെമിനിസ്റ്റുകളും പ്രതികരിച്ചിട്ടില്ലാ അല്ലെങ്കിൽ ഈ ആത്മഹത്യകൾ കണ്ടിട്ടില്ലാ / അറിഞ്ഞിട്ടില്ലാ. എന്താ കന്യാസ്ത്രീകൾ സ്ത്രീഗണത്തിൽ പെട്ടവരല്ലേ? കന്യാസ്ത്രീകൾ സ്ത്രീകളുടെ ഗണത്തിൽ വരുന്നില്ലാ എന്നതിനാലാണോ ഫെമിനിസ്റ്റുകൾ പ്രതികരണങ്ങളും സമരങ്ങളും ചാനലുകളിൽ അന്തിച്ചർച്ചകൾ നടത്താത്തതും? ഇന്ത്യൻ ഭരണഘടനയിൽ സ്ത്രീശാക്തീകരണ നിയമങ്ങളുടെ പരിരക്ഷ കന്യാസ്ത്രീകൾക്ക് നിഷിദ്ധമാണോ? 

ആത്മഹത്യ ചെയ്യുന്ന സ്ത്രീകൾ ഏതെങ്കിലും പുരുഷൻമാരുമായി ഇടപെടലുകളുണ്ടെങ്കിൽ (ഇടപെടലുകൾ ഇല്ലെങ്കിലും) ചതി, വിശ്വാസവഞ്ചന, ബലാൽസംഗം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൾ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കൾ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഏതെങ്കിലും നിരപരാധികളെ ക്രൂശിലേറ്റാൻ ഉദ്ധരിക്കുന്ന ഫെമിനിസം കന്യസ്ത്രീകളുടെ ആത്മഹത്യയിൽ ഉദ്ധാരണം നഷ്ടപ്പെടുന്നു. അല്ലെങ്കിൽ ഫെമിനിസം ഷണ്ഡീകരിക്കപ്പെടുന്നു എന്നതല്ലേ വാസ്തവം? നോട്ട്: ഈ ആത്മഹത്യക്ക് പിന്നിൽ  ക്രിമിനൽ പുരോഹിതരുടെ ഇടപെടലുകളോ സ്വാധീനനങ്ങളോ ഉണ്ടായിരിക്കുമെന്ന് സംശയിക്കണം. 

ഫെമിനിസ്റ്റുകളുടെ കന്യാസ്ത്രീ വിഷയത്തിലെ മൗനം ക്രിമിനലുകളെ രക്ഷിക്കുവാൻ വേണ്ടിയുള്ളതാണ് എന്നുകൂടി നാം മനസ്സിലാക്കണം. ഫെമിനിസത്തിൻ്റെ കപടതകൾ പൊതുജനങ്ങൾക്ക് മനസ്സിലാകാൻ ഈ പോസ്റ്റ് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. കന്യാസ്ത്രീ ആത്മഹത്യകൾ അവസാനിപ്പിക്കാനുള്ള എളുപ്പ മാർഗമിതാണ്. എല്ലാ സന്യാസിനീ സഭകളും മാനസീക രോഗികളായ കന്യാസ്ത്രീകളുടെ പട്ടിക തയ്യാറാക്കി മഠങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചാൽ  ആത്മഹത്യകൾ ഇല്ലാതാകും. പട്ടികയിൽ ഇല്ലാത്തവരുടെ ആത്മഹത്യകൾ കൊലപാതകമായി പരിഗണിക്കുമെന്ന നിയമപരമായ മുന്നറിയിപ്പും നൽകണം'.

യാതാർത്ഥ്യങ്ങൾ പുറത്തുവരട്ടെ

ഇതാണ് ആ കുറിപ്പ്. ഇപ്പോൾ നാട്ടിൽ ഒരു നിത്യ സംഭവമാണല്ലൊ അച്ചന്മാരും കന്യാസ്ത്രീകളും ആത്മഹത്യ ചെയ്തതായി കാണുക എന്നത്. കഷ്ടവും ഖേദകരവും തന്നെ. സത്യങ്ങൾ അന്വേഷിക്കട്ടെ. യാതാർത്ഥ്യങ്ങൾ പുറത്തുവരട്ടെ. ഉതപ്പിനു മുകളിൽ ഉതപ്പായി ഗോപുരങ്ങൾ സൃഷ്ടിക്കാതെ സത്യവും നീതിയും നിലനിർത്തിയുള്ള ഇടപെടലും വിശകലനവും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ, ഒപ്പം നിയമത്തിൻ്റെ ഭാഗത്തു നിന്നും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia