വട്ടിയൂര്‍ക്കാവ്, പാലക്കാട്, പൂഞ്ഞാര്‍ അന്വേഷിക്കുമ്പോള്‍ കടുത്തുരുത്തി വിട്ടുകളഞ്ഞതെന്ത്? സി പി എമ്മില്‍ വിവാദം
Jun 12, 2016, 16:39 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.06.2016) രണ്ടു നിയോജക മണ്ഡലങ്ങളില്‍ സി പി എം സ്ഥാനാര്‍ത്ഥികളും ഒരിടത്ത് മുന്നണിക്ക് പുറത്തു നില്‍ക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടതിനേക്കുറിച്ച് അന്വേഷിക്കുന്ന സിപിഎം കടുത്തുരുത്തിയില്‍ ഘടക കക്ഷി നേതാവിന്റെ പരാജയം അന്വേഷിക്കാത്തത് വിവാദത്തില്‍. ഇടതുമുന്നണി ഘടക കക്ഷിയായ ഏക കേരള കോണ്‍ഗ്രസായ സ്‌കറിയാ തോമസ് വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്കറിയാ തോമസാണ് കടുത്തുരുത്തിയില്‍ വന്‍ പരാജയം നേരിട്ടത്.
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് 2011ലെ തെരഞ്ഞെടുപ്പിലേക്കാള്‍ വലിയ ഭൂരിപക്ഷത്തിനാണ് അവിടെ ഇത്തവണ ജയിച്ചത്. നേരത്തേ ഇടതുമുന്നണിയിലായിരുന്ന പി ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിന്റെ നേതാവും വി എസ് സര്‍ക്കാരില്‍ കുറച്ചുകാലം പൊതുമരാമത്ത് മന്ത്രിയുമായിരുന്ന മോന്‍സ് ജോസഫുമായി മണ്ഡലത്തിലെയും കോട്ടയം ജില്ലയിലെയും സിപിഎം നേതാക്കള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. അത് കടുത്തുരുത്തിയില്‍ മോന്‍സിന് അനുകൂലമായി സിപിഎം വോട്ടുകള്‍ മറിയാന്‍ കാരണമായെന്ന് ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പു ഫലം വന്ന പിന്നാലെ പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ അങ്ങനെ വാര്‍ത്തകളും വന്നിരുന്നു. പിണറായി വിജയന്‍ നേരിട്ടെത്തി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും കടുത്തുരുത്തിയിലുണ്ടായ പരാജയം അന്വേഷിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്.
കോട്ടയം ജില്ലയിലെത്തന്നെ പൂഞ്ഞാറില്‍ സ്വതന്ത്രനായി മല്‍സരിച്ച പി സി ജോര്‍ജ്ജ് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചില ജില്ലാ നേതാക്കള്‍ തന്നെയാണ് കടുത്തുരുത്തിയിലും ആരോപണ വിധേയര്‍. എന്നാല്‍ പൂഞ്ഞാറിലെ തോല്‍വി അന്വേഷിക്കേണ്ടതാണ് എന്ന് സംസ്ഥാന നേതൃത്വത്തിനു റിപ്പോര്‍ട്ടു നല്‍കിയ ജില്ലാ നേതൃത്വം ഇക്കാര്യം മിണ്ടുന്നില്ല. കടുത്തുരുത്തിയില്‍ സംഭവിച്ചത് സ്വാഭാവിക തോല്‍വിയാണ് എന്നാണ് പ്രതികരണം എന്ന് അറിയുന്നു.
അതേസമയം, അവിടുത്തെ തോല്‍വി അന്വേഷിച്ചാല്‍ പല നേതാക്കളും നേരിട്ടു കുടുങ്ങും എന്ന പേടിയാണ് ശരിയായ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൂഞ്ഞാറില്‍ ജോര്‍ജ്ജിന് അനുകൂലമായി തരംഗമുണ്ടായതാണ് എന്ന് ന്യായീകരിച്ചു നില്‍ക്കാം എന്നും നേതാക്കള്‍ കരുതുന്നു.
വട്ടിയൂര്‍ക്കാവില്‍ ടി എന്‍ സീമയും പാലക്കാട്ട് എന്‍ എന്‍ കൃഷ്ണദാസും തോറ്റത് പൂഞ്ഞാറിനൊപ്പം അന്വേഷിക്കുന്നുണ്ട്.
Keywords: Palakkad, Kerala, Election-2016, CPM, Controversy, Thiruvananthapuram, Poonjar, Vattiyoorkavu, Kadathuruthi.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.