ബാറുകളും മാളുകളും തുറക്കാമെങ്കിൽ തിയേറ്ററുകൾ അടയ്ക്കുന്നതെന്തിന്?; സർകാർ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഫെഫ്ക

 


കൊച്ചി: (www.kvartha.com 31.01.2022) കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർകാർ തീരുമാനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഫെഫ്ക. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കോവിഡ് നിയന്ത്രണത്തിൻറെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.

ബാറുകളും മാളുകളും തുറക്കാമെങ്കിൽ തിയേറ്ററുകൾ അടയ്ക്കുന്നതെന്തിന്?; സർകാർ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഫെഫ്ക

അതേസമയം സംസ്ഥാനത്തെ മാളുകളും ബാറുകളും ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും തീയറ്ററുകൾ കോവിഡ് വ്യാപന കേന്ദ്രമായി രാജ്യത്ത് എവിടെയെങ്കിലും റിപോർട് ചെയ്തിട്ടുണ്ടോയെന്നും ഫെഫ്ക ചോദിച്ചു. പ്രേക്ഷകരോട് ഈ സംഭവത്തിൽ വിദഗ്ധ സമിതി ഉത്തരം പറയണം. അൻപത് ശതമാനം സീറ്റുകളിലാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത് എന്നിരിക്കെ തീയറ്ററുകൾ അടക്കുന്നതിൽ പുനരാലോചന വേണമെന്നും ഫെഫ്ക അറിയിച്ചു.

Keywords:  News, Thiruvananthapuram, Kochi, Kerala, COVID-19, Theater, State, Country, Why close theaters if bars and malls can open ?; Fefka intensifies protest against government decision.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia