സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള മന്ത്രിസഭയിലെ ആ രണ്ടാമന്‍ ആരെന്നല്ലേ? സൂചന നല്‍കി ജയശങ്കര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.09.2020) സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള മന്ത്രിസഭയിലെ ആ രണ്ടാമന്‍ ആരെന്നതിനെ കുറിച്ചുള്ള സൂചന നല്‍കി അഡ്വക്കേറ്റ് എ ജയശങ്കര്‍. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മറ്റൊരു മന്ത്രി കൂടിയുണ്ടെന്ന ആരോപണം ഉയരുന്നതിനിടെ പരോക്ഷ 'സൂചന' നല്‍കി കവിതാ ശകലത്തിലൂടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ജയശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്.

'സ്വര്‍ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍, സ്വര്‍ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍..' എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി കടകംപള്ളിയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള മന്ത്രിസഭയിലെ ആ രണ്ടാമന്‍ ആരെന്നല്ലേ? സൂചന നല്‍കി ജയശങ്കര്‍

നേരത്തെ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചിരുന്നു. എന്നാല്‍ അക്കാര്യം താന്‍ പറയില്ലെന്നും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കട്ടെ എന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.



Keywords:  Who is the second person in the cabinet involved in the gold smuggling case? Jayashankar hinted, Thiruvananthapuram, News, Politics, Facebook Post, Minister, Allegation, Trending, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia