Celebration | ആരാണ് പാപ്പാഞ്ഞി? ഡിസംബർ 31ന് രാത്രി 12 മണിക്ക് കത്തിക്കുന്ന കൊച്ചിയുടെ പുതുവത്സരാഘോഷത്തിന്റെ പ്രതീകത്തെ അറിയാം
● കൊച്ചിയിലെ ന്യൂ ഇയർ ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് പാപ്പാഞ്ഞിയെ കത്തിക്കൽ.
● ഡിസംബർ 31ന് രാത്രി 12 മണിക്കാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്.
● പാപ്പാഞ്ഞി എന്ന വാക്കിന്റെ ഉദ്ഭവം പോർച്ചുഗീസിൽ നിന്നാണ്.
സോളി കെ ജോസഫ്
(KVARTHA) പുതുവർഷം പിറക്കുന്നതോടെ ഡിസംബർ 25 മുതൽ ഒരാഴ്ച കാലം നീണ്ടു നിന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് വിരാമമാവുകയാണ്. കൊച്ചി പോലുള്ള സ്ഥലങ്ങൾ പുതുവത്സരം എന്നും ഒരു ഉത്സവമാക്കുകയാണ് പതിവ്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ധാരാളം പേർ കൊച്ചിയിൽ ഡിസംബർ 31ന് രാത്രി 12 മണിക്ക് ന്യൂ ഇയർ ആഘോഷിക്കാൻ എത്താറുണ്ട്. ഇവിടുത്തെ ന്യൂ ഇയർ ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് പാപ്പാഞ്ഞിയെ കത്തിക്കൽ. അത് കാലാകാലങ്ങളായി തുടരുന്ന സമ്പ്രദായമാണ്. ആരാണ് ഈ പാപ്പാഞ്ഞി?. എന്താണ് പപ്പാഞ്ഞിയെ കത്തിക്കൽ ?. ഇതിനെക്കുറിപ്പ് വിശദമാക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
Here’s a glimpse of Kochi ushering in 2023. Fireworks, music and the much-awaited burning of Pappanji - an effigy of an old man representing the year gone by - were some of the highlights.#CochinCarnival #Kochi #NewYear2023 #KeralaTourism pic.twitter.com/9ZNJAdB4jV
— Kerala Tourism (@KeralaTourism) January 2, 2023
കുറിപ്പിൽ പറയുന്നത്: 'പോയ വർഷത്തിന്റെ സങ്കടങ്ങളും ദുരിതങ്ങളും കത്തിച്ചുകളയുക എന്ന ആശയമാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഡിസംബർ 31ന് രാത്രി 12 മണിക്കാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. അത് കാണാൻ ആയിരങ്ങളാണ് കൊച്ചിയിലേക്ക് എത്തുന്നത്. പാപ്പാഞ്ഞി എന്ന വാക്കിന്റെ ഉദ്ഭവം പോർച്ചുഗീസിൽ നിന്നാണ്. പോർച്ചുഗീസിൽ മുത്തശ്ശൻ എന്നാണ് പാപ്പാഞ്ഞിയുടെ അർഥം. 1503 മുതൽ 1663 വരെ പോർച്ചുഗീസുകാർ ഫോർട്ട് കൊച്ചി ഭരിച്ചിരുന്നു.
രാജാവിന്റെ അനുവാദത്തോടെ അവർ അവിടെ പണിത കോട്ടയാണ് ഇമാനുവൽ കോട്ട. കോട്ടയിൽ എല്ലാവർഷം പുതുവർഷാഘോഷം യൂറോപ്യൻ രീതിയിൽ ആഘോഷിച്ചിരുന്നു. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പാപ്പാഞ്ഞിയെ കത്തിക്കൽ തുടങ്ങിയത്. എന്നാൽ പാപ്പാഞ്ഞിയെ കത്തിക്കൽ ജൂതവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നാണ് മറ്റൊരു വാദം. ഗ്രീക്ക് പടയെ യുദ്ധത്തിൽ തോൽപ്പിച്ച് വിശുദ്ധനാട് സ്വന്തമാക്കിയ ശേഷം ഗ്രീക്ക പടത്തലവൻ ബഗറീസിനെ ജീവനോടെ കത്തിച്ചതിന്റെ ഓർമപുതുക്കലാണ് പാപ്പാഞ്ഞിയെ കത്തികലായി മാറിയതെന്നും വിശ്വസിക്കപ്പെടുന്നു.
എന്ത് തന്നെയായാലും വർഷങ്ങളായി കൊച്ചിയിൽ മാത്രം കാണുന്ന ആഘോഷമാണ് ഈ പാപ്പാഞ്ഞി കത്തിക്കൽ. കാർണിവൽ ആഘോഷത്തിന്റെ ഭാഗം കൂടിയാണ് ഈ പാപ്പാഞ്ഞി കത്തിക്കലെന്ന തനത് ആഘോഷം. ഒരു വർഷത്തിന്‍റെ അവസാനവും പുതുവർഷത്തിന്‍റെ ആരംഭവുമാണ് പപ്പാഞ്ഞിയെ കത്തിക്കൽ. മൈതാനത്ത് കെട്ടിയുയർത്തിയ പാപ്പാഞ്ഞി രൂപത്തെ കത്തിക്കുന്നതിലൂടെ പിന്നിടുന്ന വർഷത്തെ വേദനകളും ദുരിതങ്ങളും എരിച്ചുകളയുന്നുവെന്നാണ് സങ്കല്‍പം.
ഇതാണ് ആ കുറിപ്പ്. ഇതുപോലെയുള്ള കൗതുകകരവും വ്യത്യസ്തവുമായ ധാരാളം ആഘോഷങ്ങൾ ന്യൂ ഇയറിനോട് അനുബന്ധിച്ച് നമ്മുടെ നാടിൻ്റെ നാനാഭാഗങ്ങളിൽ നടക്കുന്നുണ്ടെന്നതാണ് സത്യം. ഈ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്ത് മലയാളി. അതല്ലെ, വാസ്തവം. നമ്മുടെ ജീവിതത്തെ എന്നും സന്തോഷത്തോടെ മുന്നോട്ട് നയിക്കുന്നതും ഇതുപോലെയുള്ള ഇവിടുത്തെ ഒരോ ആഘോഷങ്ങൾ തന്നെ. തീർച്ചയായും, ഈ അറിവ് സുഹൃത്തുക്കളുമായും പങ്കുവയ്ക്കാൻ മടിക്കേണ്ട.
#PappanjiBurning #KochinNewYear #Traditions #FireRituals #KochinCelebrations #NewYearSymbolism