Jehovah's Witnesses | ക്രിസ്മസോ ഈസ്റ്ററോ ആഘോഷിക്കാറില്ല, ബൈബിളും വേറിട്ടത്, ത്രിത്വത്തിലും വിശ്വാസമില്ല; ആരാണ് യഹോവയുടെ സാക്ഷികള്‍?

 


ADVERTISEMENT

കൊച്ചി: (KVARTHA) ക്രിസ്ത്യന്‍ മതത്തിലെ വേറിട്ടൊരു അന്തര്‍ദേശീയ വിഭാഗമാണ് 'യഹോവ സാക്ഷികള്‍', എന്നാല്‍ പിതാവ്, പുത്രന്‍ (യേശുക്രിസ്തു), പരിശുദ്ധാത്മാവ് എന്നീ ത്രിത്വത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. നിയമം അനുസരിക്കുന്നവരാണെങ്കിലും ചില നിയമങ്ങള്‍ പാലിക്കാന്‍ ഇവരുടെ വിശ്വാസം അനുവദിക്കുന്നില്ല. ഒരു രാജ്യത്തിന്റെയും പതാകയെ വന്ദിക്കുന്നില്ല, സൈനിക സേവനം ചെയ്യാന്‍ വിസമ്മതിക്കുന്നു, മാത്രമല്ല തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുമില്ല.
       
Jehovah's Witnesses | ക്രിസ്മസോ ഈസ്റ്ററോ ആഘോഷിക്കാറില്ല, ബൈബിളും വേറിട്ടത്, ത്രിത്വത്തിലും വിശ്വാസമില്ല; ആരാണ് യഹോവയുടെ സാക്ഷികള്‍?

വിഗ്രഹാരാധന തെറ്റാണെന്ന് പഠിപ്പിക്കുതിനാല്‍ കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഉപയോഗിക്കാറില്ല. ഇവരുടെ വിശ്വാസങ്ങള്‍ ദൈവവചനമായി കാണുന്ന ബൈബിളിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. യഹോവ സാക്ഷികള്‍ ഉപയോഗിക്കുന്ന ബൈബിളിന്റെ പരിഭാഷ ന്യൂ വേള്‍ഡ് ട്രാന്‍സിലേഷന്‍ എന്നറിയപ്പെടുന്നു. കൂടാതെ ഇവര്‍ ക്രിസ്മസോ ഈസ്റ്ററോ ആഘോഷിക്കാറില്ല. യഹോവയുടെ സാക്ഷികള്‍ സുവിശേഷ പ്രവര്‍ത്തനത്തിന് പേരുകേട്ടവരാണ്.

1985 ജുലൈ 26-ന് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ചൊല്ലിയപ്പോള്‍ കൂടെ ചൊല്ലിയില്ല എന്നതിന്റെ പേരില്‍ യഹോവ സാക്ഷികള്‍ വിശ്വാസികളായ ബിജോയ്, സഹോദരിമാരായ ബിനു, ബിന്ദു എന്നീ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത സംഭവവും അതിന്റെ പേരില്‍ നടന്ന നിയമ പോരാട്ടവും ശ്രദ്ധേയമായിരുന്നു.

1879-ല്‍ ചാള്‍സ് ടേസ് റസ്സല്‍ എന്ന വ്യക്തി സ്ഥാപിച്ച ഒരു വിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. സ്‌കോട്ടിഷ്, ഐറിഷ് വംശജരായ ദമ്പതികളുടെ മകനായി 1852ലാണ് റസ്സല്‍ ജനിച്ചത്. പെന്‍സില്‍വാനിയയിലെ പിറ്റ്സ് ബര്‍ഗില്‍ ബൈബിള്‍ സ്‌കൂളില്‍ പഠിക്കാന്‍ വന്ന വിദ്യാര്‍ഥിയായിരുന്നു ഇയാള്‍. നരകത്തിന്റെ ഭീകരതയെക്കുറിച്ചുള്ള ചിന്തകളാല്‍ ആകുലനായിരുന്നു റസ്സല്‍. ഇരുപതാം വയസില്‍ 'നരകമില്ല' എന്ന് പറഞ്ഞുകൊണ്ട് സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. 1879-ല്‍ തന്റെ പുതിയ പ്രസ്ഥാനം സ്ഥാപിച്ചപ്പോള്‍ 'പാസ്റ്റര്‍ റസ്സല്‍' എന്ന പദവി സ്വീകരിച്ചു. റസ്സലിന്റെ മരണശേഷം, ജോസഫ് ഫ്രാങ്ക്‌ലിന്‍ റൂഥര്‍ഫോര്‍ഡ് എന്ന വ്യക്തിയാണ് ഈ വിഭാഗത്തിന്റെ തലവനായത്.

ഈ വിഭാഗത്തിന് ലോകമെമ്പാടും ദശലക്ഷക്കണക്കിന് അനുയായികളുണ്ട്. ന്യൂയോര്‍ക്കിലെ വാര്‍വിക്ക് ആസ്ഥാനമായാണ് യഹോവയുടെ സാക്ഷികളുടെ പ്രവര്‍ത്തനം. ഈ വിഭാഗത്തിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന സ്ഥാപനത്തെ വാച്ച് ടവര്‍ ബൈബിള്‍ ആന്‍ഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെന്‍സില്‍വാനിയ എന്ന് വിളിക്കുന്നു. കേരളത്തില്‍ പതിനയ്യായിരത്തോളം വിശ്വാസികള്‍ ഉള്ളതായി കണക്കാക്കുന്നു.

ALSO READ:

Keywords: Jehovah's Witnesses, Kalamassery, Malayalam News, Kerala News, Kannur News, Who are Jehovah's Witnesses?
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia