Accident | കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് 2 തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
Feb 28, 2023, 12:09 IST
കോട്ടക്കല്‍: (www.kvartha.com) കുര്‍ബാനയില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു. പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബര്‍, അഹദ് എന്നിവരാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കുര്‍ബാനയ്ക്ക് സമീപം നിര്‍മാണം നടക്കുന്ന വീടിന്റെ കിണറ്റില്‍ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് അപകടം.
25 കോല്‍ താഴ്ചയുള്ള കിണറില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയും കോട്ടക്കല്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Keywords: While digging well, soil fell and 2 laborers got trapped, Malappuram, News, Local News, Accident, Well, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.