കേരളത്തിന് പ്രത്യേക താല്‍പര്യമുള്ള രണ്ടു പരാജയങ്ങളും രണ്ടു വിജയങ്ങളും ഏതൊക്കെ?
May 18, 2016, 13:17 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.05.2016) നിയമസഭാ തെരഞ്ഞെടുപ്പുഫലം മെയ് 19നു വരാനിരിക്കെ ആകാംക്ഷയുടെ മുനയില്‍ നില്‍ക്കുന്ന കേരളത്തിന് 140ല്‍ നാല് ഫലങ്ങളേക്കുറിച്ചു പ്രത്യേക ആകാംക്ഷ.
കഴിഞ്ഞ ദിവസം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന ശേഷമാണ് ഈ സ്ഥിതി. ഇതില്‍ രണ്ടെണ്ണം തോല്‍വികളും രണ്ടെണ്ണം വിജയങ്ങളുമാണ്. ബാര്‍ കോഴക്കേസില്‍ കുടുങ്ങി രാജിവച്ച മുന്‍ ധനമന്ത്രി കെ എം മാണി പാലായില്‍ തോല്‍ക്കുമെന്നും ബാര്‍ കോഴക്കേസില്‍ തന്നെ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ ബാബു ഇത്തവണ തൃപ്പൂണിത്തുറ കടക്കില്ലെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.
ഇടതുമുന്നണിക്ക് മികച്ച വിജയവും യുഡിഎഫിനു പരാജയവും പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് പൂജ്യം മുതല്‍ മൂന്നു വരെ സീറ്റുകള്‍ കിട്ടിയേക്കാമെന്നാണു കണക്കുകൂട്ടുന്നത്. എന്നാല്‍ അതിനുശേഷം 'മറ്റുള്ളവര്‍' എന്ന വിഭാഗത്തില്‍ പറയുന്ന രണ്ടു പേരേക്കുറിച്ചാണ് കേരളത്തിന്റെ വലിയ ആകാംക്ഷകളിലൊന്ന്. അത് പൂഞ്ഞാറില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന പി സി ജോര്‍ജോര്‍ജും വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയുമാണെന്നു സൂചനയുണ്ട്. മാണിയും ബാബുവും തോല്‍ക്കുന്നത് അഴിമതിവിരുദ്ധ നിലപാടുകള്‍ക്ക് ശക്തി പകരുമെന്നും കെ കെ രമ ജയിക്കുന്നത് അക്രമരാഷ്ട്രീയത്തിനു താക്കീതാകുമെന്നുമാണ് പൊതു വിലയിരുത്തല്‍.
മാണിക്കെതിരേ ശബ്ദിച്ച് യുഡിഎഫില്‍ നിന്നു പുറത്തായ പി സി ജോര്‍ജിനെ ഇടതുമുന്നണിയും സ്വീകരിച്ചില്ല. അതുകൊംണ്ട് ആ ജയവും കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കെ പി മോഹനന്‍, എം കെ മുനീര്‍, അനൂപ് ജേക്കബ് എന്നീ മന്ത്രിമാര്‍ തോല്‍ക്കുമെന്നുമുണ്ട് പ്രവചനം. എന്നാല്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ സ്ഥിതി എന്താകുമെന്നു പറഞ്ഞിട്ടില്ല.
നേമം മണ്ഡലത്തില്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍ ജയിക്കുമോ എന്ന കൗതുകവും ബിജെപി, ബിഡിജെഎസ് സഖ്യത്തിന്റെ സ്ഥിതി എന്താകുമെന്ന മില്യന്‍ ഡോളര്‍ ചോദ്യവും മലയാളികള്‍ ഉള്ളിടത്തെല്ലാം സജീവം.
Also Read:
കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെയും മകനെയും ഓട്ടോതടഞ്ഞ് ആക്രമിച്ച 5 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Keywords: Which are that crucial four results in Kerala election?, Thiruvananthapuram, Allegation, Minister, K.Babu, Corruption, BJP, M.K.Muneer, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.