ഡല്‍ഹിയില്‍ നിന്ന് വണ്ടിയില്‍ കയറ്റി വിട്ട 500 ലാപ്‌ടോപുകള്‍ എവിടെ?
Feb 9, 2015, 09:40 IST
തിരുവനന്തപുരം: (www.kvartha.com 09/02/2015) ദേശീയ ഗെയ്‌സിനോടനുബന്ധിച്ച് ലാപ്‌ടോപ് ആഗ്രഹിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് കിട്ടിയത് ലാപ്‌ടോപ് ബാഗ് മാത്രം. ഫോട്ടോ ഗ്രാഫര്‍മാര്‍ക്കാവട്ടെ വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഉപയോഗിക്കാന്‍ കൂടി നിലവാരമില്ലാത്ത് ജാക്കറ്റ് എന്ന് പേര് മാത്രമുള്ള ഒരു ഓവര്‍കോട്ട് മാത്രം.
ഡല്‍ഹിയില്‍ നിന്നുള്ള ലാപ്‌ടോപ് എത്തിയിട്ടില്ല പിന്നെയെങ്ങനെ വിദേശത്ത് നിന്ന് കൊണ്ടുവരേണ്ട കായിക ഉപകരണങ്ങള്‍ എത്തിക്കും. മത്സരം കഴിഞ്ഞ് കായികതാരങ്ങള്‍ മടങ്ങാറായിട്ടും ഉപകരണങ്ങള്‍ മാത്രം ചെക്ക് പോസ്റ്റ് കടന്ന് ഇതുവരെ ഇവിടെയെത്തിയിട്ടില്ല. സി.ബി.ഐയുടെ പ്രാഥമിക വിവര റിപോര്‍ട്ട് ഈ മാസം 16 ന് തന്നെ കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതില്‍ ലാപ്‌ടോപടക്കമുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളതായാണ് സൂചന.
Keywords: Journalist, Laptop, Kitchen wear, Games, National, Bag.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യേണ്ട ലാപ്‌ടോപ് അതിര്‍ത്തിയിലെ ഏതോ ചെക്ക്‌പോസ്റ്റ് വരെ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ ഏത് ചെക്ക്‌പോസ്റ്റിലാണ് ഇവ കെട്ടികെടുക്കുന്നതെന്ന ആര്‍ക്കും അറിയില്ല. തന്നെയുമല്ല ലാപ്‌ടോപ് ബാഗുകള്‍ നേരത്തെ ലഭിക്കുകയും ചെയ്തു. അടിമുടി അഴിമതിയില്‍ മുങ്ങിയ ഗെയ്‌സിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കാനിറങ്ങുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് വണ്ടിയില്‍ കയറ്റി വിട്ട 500 ലാപ്‌ടോപുകള്‍ എവിടേക്കാണ് പോയതെന്നുകൂടി അന്വേഷിച്ചറിയേണ്ടി വരും.
ഗെയ്‌സിനോടനുബന്ധിച്ച് കിറ്റുകള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഈ ഇനത്തില്‍ ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ചില പത്രക്കാരും ലാഭമുണ്ടാക്കിയതായി പറയപ്പെടുന്നുണ്ട്. ഇവരെയും സി.ബി.ഐ. അന്വേഷണത്തില്‍ ഉള്‍പെടുത്തിയേക്കും.
ഡല്‍ഹിയില്‍ നിന്നുള്ള ലാപ്‌ടോപ് എത്തിയിട്ടില്ല പിന്നെയെങ്ങനെ വിദേശത്ത് നിന്ന് കൊണ്ടുവരേണ്ട കായിക ഉപകരണങ്ങള്‍ എത്തിക്കും. മത്സരം കഴിഞ്ഞ് കായികതാരങ്ങള്‍ മടങ്ങാറായിട്ടും ഉപകരണങ്ങള്‍ മാത്രം ചെക്ക് പോസ്റ്റ് കടന്ന് ഇതുവരെ ഇവിടെയെത്തിയിട്ടില്ല. സി.ബി.ഐയുടെ പ്രാഥമിക വിവര റിപോര്‍ട്ട് ഈ മാസം 16 ന് തന്നെ കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതില്‍ ലാപ്‌ടോപടക്കമുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളതായാണ് സൂചന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.