Including Fish | ദിവസവും മീന്‍ കഴിച്ചാല്‍ ലഭിക്കുന്നത് ഒരുപാട് അത്ഭുത ഗുണങ്ങള്‍

 


കൊച്ചി: (KVARTHA) ചിലര്‍ക്ക് മീന്‍ ഇല്ലെങ്കില്‍ ഭക്ഷണം പോലും ഇറങ്ങില്ല. അത്തരക്കാരെ ആളുകള്‍ കളിയാക്കി വിടാറുമുണ്ട്. എന്നാല്‍ ദിവസവും മീന്‍ കഴിക്കുന്നത് വഴി ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. പലരും മീനിന്റെ ഗുണങ്ങളൊന്നും അറിയാതെയാണ് അത് കഴിക്കുന്നത്. പതിവായി മത്സ്യം കഴിക്കുന്നത് ചിക്കന്‍, മട്ടണ്‍ തുടങ്ങിയ കൊളസ്ട്രോള്‍ ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സഹായിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മീന്‍. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നതിലൂടെ ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ശരീരത്തില്‍ എത്തുന്നത്. നല്ല കൊഴുപ്പ് ലഭിക്കുന്നതിനൊപ്പം രോഗസാധ്യതകള്‍ അകറ്റുന്നതിനും മീന്‍ കഴിക്കുന്നതുവഴി കഴിയും.

Including Fish |  ദിവസവും മീന്‍ കഴിച്ചാല്‍ ലഭിക്കുന്നത് ഒരുപാട് അത്ഭുത ഗുണങ്ങള്‍


മീനില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

*കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു

മീന്‍ കഴിക്കുന്നതുവഴി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും കാരണമായ മാക്കുലാര്‍ ഡീജനറേഷന്‍ പ്രായമായവരെയാണ് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ മത്സ്യവും ഒമേഗ -3 ഫാറ്റി ആസിഡുകളും കഴിക്കുന്നതു വഴി ഈ രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.

*ഓര്‍മശക്തി കൂട്ടുന്നു

മീന്‍ കഴിക്കുന്നത് വഴി ഓര്‍മശക്തി വര്‍ധിക്കുന്നു. വാര്‍ധക്യത്തോടെ തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നത് സാധാരണമാണ്. നേരിയ ഓര്‍മക്കുറവ് ഈ സമയത്ത് സാധാരണമാണ്. എന്നാല്‍ അല്‍ഷിമേഴ്സ് രോഗം പോലുള്ള ഗുരുതരമായ ന്യൂറോഡെജനറേറ്റീവ് അസുഖങ്ങളും നിലവിലുണ്ട്. മീന്‍ കൂടുതല്‍ കഴിക്കുന്നതുവഴി ആളുകള്‍ക്ക് ഓര്‍മശക്തി കാത്തുസൂക്ഷിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മീന്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

*നല്ല കൊഴുപ്പ്

മറ്റ് ഭക്ഷണ ഗ്രൂപുകളില്‍ നിന്ന് വ്യത്യസ്തമായി സാല്‍മണ്‍, ട്രൗട്ട്, മത്തി, ട്യൂണ, അയല തുടങ്ങിയ കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. നല്ല കൊഴുപ്പ് ആയ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നു. തലച്ചോറിന്റെയും കണ്ണുകളുടെയും ശരിയായ പ്രവര്‍ത്തനത്തിന് ഈ ഫാറ്റി ആസിഡുകള്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ മീന്‍ കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

*രോഗസാധ്യതകള്‍ കുറയ്ക്കുന്നു

പതിവായി മത്സ്യം കഴിക്കുകയാണെങ്കില്‍ പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തില്‍ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും എല്ലാത്തരം രോഗങ്ങള്‍ക്കുമെതിരെ പോരാടാനും സഹായിക്കുന്ന നിരവധി സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ് മത്സ്യം.

*ആരോഗ്യമുള്ള ഹൃദയം

മത്സ്യത്തില്‍ പൂരിത കൊഴുപ്പുകള്‍ ഇല്ല. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്നാണ് കൊളസ്ട്രോള്‍. മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകള്‍ക്ക് പകരമായും മത്സ്യം കഴിക്കാം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും മത്സ്യം കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*വിറ്റാമിന്റെ ഏറ്റവും മികച്ച ഉറവിടം

വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് മത്സ്യം. മറ്റെല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ശരീരത്തെ സഹായിക്കുന്നതിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ഈ ആവശ്യം നിറവേറുന്നു.

*വിഷാദം അകറ്റുന്നു

ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഡി എച്ച് എ, വിറ്റാമിന്‍ ഡി തുടങ്ങിയ മത്സ്യത്തിന്റെ എല്ലാ ഘടകങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഒരു സ്വാഭാവിക ആന്റി-ഡിപ്രസന്റാണ് മത്സ്യം. ഇത് വിഷാദം, മോശം മാനസികാവസ്ഥ എന്നിവയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു.

*മറ്റു ഗുണങ്ങള്‍

മത്സ്യം കഴിക്കുന്നത് വഴി മെറ്റബോളിസം, ഉറക്കത്തിന്റെ ഗുണനിലവാരം, ചര്‍മത്തിന്റെ ആരോഗ്യം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. വളരെയധികം ആരോഗ്യ ആനുകൂല്യങ്ങളും ഫ്ളേവര്‍ ഫാക്ടറും അടങ്ങിയിരിക്കുന്നതിനാല്‍ മത്സ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

Keywords: When You Eat Fish Every Day, This Is What Happens To Your Body, Kochi, News, Eating Fish, Health Tips, Health, Memory Power, Warning, Healthy Heart, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia