Replace Sponge | പാത്രം വൃത്തിയാക്കുന്ന സ്പോഞ്ചുകളില്‍ രോഗാണുക്കള്‍ കയറാന്‍ സാധ്യത! ആഴ്ചയിലൊരിക്കലെങ്കിലും മാറ്റി ഉപയോഗിക്കുക

 


കൊച്ചി: (KVARTHA) പണ്ടുകാലങ്ങളില്‍ പാത്രങ്ങള്‍ കഴുകാന്‍ ചകിരി നാരുകളായിരുന്നു ഉപയോഗിക്കാറുണ്ടായിരുന്നത്. ഓരോ ദിവസവും ഓരോ ചകിരി നാരുകളാണ് ഉപയോഗിച്ചിരുന്നത്. മത്സ്യ- മാംസങ്ങള്‍ പാകം ചെയ്ത പാത്രങ്ങള്‍ കഴുകാന്‍ വേറെ വേറെ ചകിരികളാണ് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഇന്ന് അത് മാറി. പരസ്യങ്ങളില്‍ കാണുന്ന ഓരോ രീതിയിലുള്ള സ്‌പോഞ്ചുകള്‍ ഉപയോഗിക്കുന്നതാണ് ഇന്നത്തെ വീട്ടമ്മമാരുടെ രീതി. ചകിരി നാരുകള്‍ അടുക്കളയില്‍ നിന്നും പുറത്തായി കഴിഞ്ഞു. പാത്രം എളുപ്പം വൃത്തിയാകുമെങ്കിലും ചകിരിയെ അപേക്ഷിച്ച് സ്‌പോഞ്ചുകള്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ വരുത്താനിടയുണ്ട്. കാരണം അതിലെ നനവ് തന്നെയാണ് പ്രശ്‌നം. ഇത്തരം സ്‌പോഞ്ചുകള്‍ ഏതെല്ലാം രീതിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് നോക്കാം.

Replace Sponge | പാത്രം വൃത്തിയാക്കുന്ന സ്പോഞ്ചുകളില്‍ രോഗാണുക്കള്‍ കയറാന്‍ സാധ്യത! ആഴ്ചയിലൊരിക്കലെങ്കിലും മാറ്റി ഉപയോഗിക്കുക


ബാക്ടീരിയകളുടെ വളര്‍ച്ച

സ്‌പോഞ്ചുകളില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയേറെയാണ്. നനവ് ഏറെ നേരം നീണ്ടു നില്‍ക്കുന്നത് തന്നെയാണ് രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഒരേ സ്‌പോഞ്ചുതന്നെ പതിവായി ഉപയോഗിക്കുമ്പോള്‍ നാം കഴിക്കുന്നതും പാകം ചെയ്യാനുപയോഗിക്കുന്നതുമായ പാത്രങ്ങളിലും രോഗാണുക്കളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ഇവ അപ്പപ്പോള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

പരിഹാരം


ഇടയ്ക്കിടെ സ്‌പോഞ്ചുകള്‍ മാറ്റുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇവ മാറ്റണം. നനവ് നില്‍ക്കുന്നതിനാല്‍ ഇതിന് വല്ലാത്ത ഗന്ധം ഉണ്ടാകും. അപ്പോള്‍ അറിയാം മാറ്റേണ്ട സമയമായെന്ന്.

സ്പോഞ്ചുകളുടെ രൂപഘടന


ബാക്ടീരിയകള്‍ക്ക് വളരാന്‍ സാധ്യതയേറെയുള്ള രൂപഘടനയാണ് സ്‌പോഞ്ചുകള്‍ക്ക്. അതുകൊണ്ടുതന്നെ പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ചകിരി നാരുകള്‍ ഉപയോഗിക്കുന്നതാണ് ഫലപ്രദമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചകിരി നാരുകളില്‍ ബാക്ടീരിയകളുടെ വളര്‍ചകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

പാത്രങ്ങള്‍ വൃത്തിയാക്കുന്ന സ്പോഞ്ച് കൊണ്ട് മറ്റ് വസ്തുക്കള്‍ വൃത്തിയാക്കരുത്


പാത്രങ്ങള്‍ വൃത്തിയാക്കുന്ന സ്പോഞ്ച് കൊണ്ട് മറ്റ് വസ്തുക്കള്‍ വൃത്തിയാക്കരുത്. മാത്രമല്ല, ഉപയോഗശേഷം ഇവ വിനെഗറിലോ മറ്റോ ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിലില്‍ വച്ച് ഉണക്കി സൂക്ഷിയ്ക്കുക.

മത്സ്യം, മുട്ട, മാംസം എന്നിവയുണ്ടാക്കിയ പാത്രങ്ങള്‍ കഴുന്നതിന് മുന്‍പ് ഇവയുടെ അംശം പൂര്‍ണമായി മാറ്റിയ ശേഷം മാത്രം സ്‌ക്രബ് കൊണ്ട് കഴുകാന്‍ ശ്രമിക്കുക. മറിച്ചായാല്‍ മാംസ അംശങ്ങളില്‍ പറ്റിപ്പിടിച്ചുള്ള രോഗാണു വളര്‍ച്ചയ്ക്ക് സാധ്യതയേറെയാണ്. ഇത്തരം പാത്രങ്ങള്‍ കഴുകാന്‍ വേറെ സ്പോഞ്ച് ഉപയോഗിയ്ക്കുന്നതും നല്ലതാണ്.

Keywords: When to Replace Your Kitchen Sponges, Kochi, News, Replace, Kitchen Sponges, Kitchen Tips, Health, Health Tips, Vessels, Bacteria, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia