വേനല്‍ കനത്തപ്പോള്‍ മോട്ടോര്‍ പണിമുടക്കി; കുടിവെള്ളത്തിനായി ഗ്രാമ വാസികള്‍ നെട്ടോട്ടത്തില്‍

 


ADVERTISEMENT

ഹരിപ്പാട്:(www.kvartha.com 15/02/2018) വാട്ടര്‍ അഥോറിറ്റിക്ക് വെള്ളക്കരമായി ഒരു ലക്ഷം രൂപ അടച്ചിട്ടും മോട്ടോര്‍ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. മോട്ടോര്‍ തകരാര്‍ നിത്യ സംഭവമായതോടെ കുടിവെള്ളവും മുട്ടി. വീയപുരത്താണ് മോട്ടോര്‍ തകരാറിലായത്. ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ളത്തിനായി ഗ്രാമവാസികള്‍ നെട്ടോട്ടത്തില്‍. ഒരാഴ്ചയില്‍ ഒരുതവണ എന്ന ക്രമത്തിലാണ് പായിപ്പാട്ട് സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയുടെ മോട്ടോര്‍ തകരാറിലാകുന്നതെന്ന് പ്രദേശ വാസികള്‍ പറയുന്നു.

ഇതിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് കാഞ്ഞിരപള്ളിയില്‍ നിന്നുമുള്ള വിദഗ്ദ്ധ മെക്കാനിക്കുകളാണ് എത്തുന്നത് 12മോട്ടോറാണ് ഇവിടെയുള്ളത്. കാലപഴക്കത്താല്‍ മാറ്റേണ്ട സമയം അതിക്രമിച്ചെങ്കിലും ജനപ്രതിനിധികളുടേയോ വാട്ടര്‍ അഥോറിറ്റിയുടേയോ സഹായം കാത്തുകഴിയുകയാണ് ഈ മോട്ടോര്‍. പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ കുടിവെള്ള പദ്ധതിയുടെ ആവശ്യത്തിന് എം എല്‍ എയുടെ ഫണ്ട് അനുവദിക്കാമെന്നാണ് തോമസ് ചാണ്ടി എം എല്‍ എയുടെ വാദം. എന്നാല്‍ പഞ്ചായത്തു കമ്മിറ്റി തീരുമാനമെടുത്ത് എം എല്‍ എയെ അറിയിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ് കുമാറും അറിയിച്ചു.

വേനല്‍ കനത്തപ്പോള്‍ മോട്ടോര്‍ പണിമുടക്കി; കുടിവെള്ളത്തിനായി ഗ്രാമ വാസികള്‍ നെട്ടോട്ടത്തില്‍

വീയപുരം ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലേക്കും കുടിവെള്ളം എത്തിക്കുന്നത് പായിപ്പാട്ട് സ്ഥാപിച്ചിട്ടുള്ള ജല സംഭരണിയില്‍ നിന്നുമാണ്. 1988ല്‍ ഡോഃകെ സി ജോസഫ് എം എല്‍ എയാണ് ഈ ജലസംഭരണി സ്ഥാപിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ എല്ലാ ഭാഗങ്ങളിലും സുലഭമായി വെള്ളം കിട്ടിയിരുന്നുവെന്ന് ഗ്രാമവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദിവസേന 10ലക്ഷം ലിറ്റര്‍ കുടിവെള്ളം വേണമെന്നാണ് കണക്ക്. 250000ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി 4തവണ തുടരെ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമെ 10ലക്ഷം ലിറ്റര്‍ എന്നലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയൂ.

വൈദ്യുതി തകരാറും, ,കുതിരശക്തി കുറഞ്ഞ മോട്ടോറും, ലക്ഷ്യം സാക്ഷാത്ക്കാരത്തിന് വിഘ്നമാണ്. അതുമാത്രമല്ല ഗുണനിലവാരമില്ലാത്ത പൈപ്പുകളള്‍ പൊട്ടുന്നതും നിത്യകാഴ് ചയുമാണ്. 3തവണകളിലായി 2ജീവനക്കാര്‍ മാത്രമാണിവിടെയുള്ളത്. അതും താത്ക്കാലിക ജീവനക്കാരും ഇവര്‍ക്കു കിട്ടുന്ന വേതനമാകട്ടെ 8മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു തവണക്ക് 400രൂപയും. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 5ആര്‍.ഓ പ്ലാന്റുണ്ടെങ്കിലും അഞ്ചും പ്രവര്‍ത്തനരഹിതം.

തനത് ഫണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ നിര്‍ദ്ദേശ മുണ്ടെങ്കിലും ഫണ്ടില്‍ പണമില്ല. പ്ലാന്‍ ഫണ്ടില്‍ നിന്നും തുകകണ്ടെത്തി അറ്റകുറ്റ പണി നടത്താന്‍ തീരുമാനമെടുത്തിരിക്കുകയാണ്പഞ്ചായത്ത്. 12കിയോസ്‌ക്കുകളെ കൂടാതെ 10കിയോസ്‌ക്കകള്‍ കൂടി വരള്‍ച്ചയുടെ ഭാഗമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും14ന് ഹരിപ്പാട് എത്തുന്ന കൃഷിമന്ത്രിയെ നേരില്‍ കണ്ട് ഗ്രാമ പഞ്ചായത്തിന്റെ വരള്‍ച്ചയെബാധിക്കുന്ന ബുദ്ധി മുട്ടുകള്‍ബോധ്യപ്പെടുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.

വേനക്കാലത്തും,മഴക്കാലത്തും കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കുന്ന ഇവിടെ കുടിവെള്ളത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യം ശക്തമാകുകയാണ്.

Keywords: News, Kerala, Water, MLA, Summer season, Drinking water, Water tank, When the summer was heavy, motor stopped; Village dwellers for drinking water
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia