LS Election | ജൂൺ 4ന് ഫലം വരുമ്പോൾ ഇൻഡ്യ മുന്നണിയും കോൺഗ്രസും മിന്നുന്ന പ്രകടനം കാഴ്ചവെച്ചേക്കാം
May 9, 2024, 14:07 IST
/ മിന്റാ മരിയ തോമസ്
(KVARTHA) ജൂൺ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസും ഇൻഡ്യാ മുന്നണിയും ഒരു മിന്നുന്ന പ്രകടനം കാഴ്ചവെച്ചേക്കാമെന്ന് കരുതുന്നവർ ഏറെയാണ്. അതിനുള്ള കാരണങ്ങളും ഉണ്ട്. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ മോദിയ്ക്കും ബി.ജെ.പി യ്ക്കും ഒരു തരംഗമുണ്ടാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ 2024 എടുത്തുനോക്കുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ബി.ജെ.പി യ്ക്കും എൻ.ഡി.എ യ്ക്കും വലിയ തരംഗമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ യാതൊരു വിയർപ്പും ഒഴുക്കാതെ അധികാരത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറി തെരഞ്ഞെടുപ്പിൽ കൂടുതൽ വിയർപ്പൊഴുക്കുന്നതാണ് കണ്ടത്. മാധ്യമങ്ങളെപ്പോലും ചാക്കിട്ട് പിടിച്ച് ബി.ജെ.പി യ്ക്ക് അനുകൂലമായി വാർത്ത സൃഷ്ടിച്ച് വലിയ തോതിൽ തങ്ങൾ ഒരു തരംഗമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതാണ് കണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാക്കളും പറയുന്നു.
അതിന് ബിജെപി പറഞ്ഞ ന്യായം ഒറ്റയ്ക്ക് ഇത്തവണ 400 സീറ്റ് പിടിക്കാനാണെന്നാണ്. എന്നാൽ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള വെപ്രാളമായിരുന്നു മോദിയും കൂട്ടരും നടത്തിയതെന്ന് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് മനസിലാകും. ബി.ജെ.പി യ്ക്ക് പറ്റുന്ന പിഴവുകളെ മറച്ചു വെച്ചുകൊണ്ട് അല്ലെങ്കിൽ മറച്ചു വെപ്പിച്ചുകൊണ്ട് കളം നിറഞ്ഞു കളിക്കുന്ന ഒരു പ്രതീതിയാണ് മോദിയും കൂട്ടരും നടപ്പാക്കിയതെന്നാണ് ആക്ഷേപം. അതിൽ അവർ എത്രകണ്ട് വിജയിച്ചുവെന്നത് കണ്ട് തന്നെ അറിയേണ്ടതാണ്. കോൺഗ്രസിൽ നിന്ന് ആരെങ്കിലും പാർട്ടി വിട്ട് ബി.ജെ.പി യിൽ ചേർന്നിട്ടുണെങ്കിൽ അത് ഊരിപ്പെരിപ്പിക്കാനും ബി.ജെ.പി യിൽ നിന്ന് ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അതിനെ നിസാരവത്ക്കരിച്ചു മാറ്റാനുമാണ് ബി.ജെ.പി ശ്രമിച്ചത്.
ഭരണം ഉള്ളതുകൊണ്ട് മീഡിയാസിയൊക്കെ ഇവരുടെ വരുതിയിൽ നിർത്താനായി എന്നതും സത്യമാണ്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യ്ക്ക് കൂടുതൽ വികസനം പറയാനില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ബിജെപി കൂടുതൽ ആയി വികസനം വിട്ടു ഹിന്ദുത്വത്തിൽ ശക്തി ഊന്നുന്നതാണ് കണ്ടത്. കോൺഗ്രസ് ബിജെപി അജണ്ടകൾ ഏറ്റു പിടിച്ചു വാർത്തകൾ അധികം സൃഷ്ടിക്കാതെ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുള്ള പ്രചാരണം ആണ് നയിച്ചത്. അത് കൂടാതെ കോൺഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും ദേശീയ പരസ്യങ്ങൾ ജനകീയ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നതും തിരിച്ചറിയേണ്ടതാണ്. അതും കൂടുതലായി ജനത്തെ സ്വാധീനിച്ചുവെന്ന് വേണം കരുതാൻ. ബിജെപി യുടെ എല്ലാ പ്രചാരണത്തെയും കൗണ്ടർ ചെയ്യുന്ന പരസ്യങ്ങളുടെ സ്വാധീനവും കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഒരു വിജയം ഉണ്ടാകും എന്നത് തള്ളിക്കളയാൻ പറ്റില്ല.
മുമ്പ് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന പല സംസ്ഥാനങ്ങളിലും പഴയ പ്രതാപം ഇല്ലെന്ന് വേണം പറയാൻ. അവർ വർഗീയത അഴിച്ചുവിട്ട് വോട്ടാക്കാനുള്ള തന്ത്രമാണ് അവിടെയൊക്കെ മെനഞ്ഞത്. അതെല്ലാം അസ്ഥാനത്താകുന്ന പ്രതീതിയാണ് ഉണ്ടായത്. 2019 പോലെയുള്ള തരംഗം ഉത്തരേന്ത്യൻ മേഖലകളിൽ ബി.ജെ.പിയ്ക്ക് ഇക്കുറി സൃഷ്ടിക്കാനാവില്ല എന്ന് അവർക്ക് തന്നെ വ്യക്തതയുണ്ട്. അതിനാൽ കൂടുതൽ സമയവും മോദിയും കൂട്ടരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതാണ് കണ്ടത്. ബി.ജെ.പിയ്ക്ക് ഒട്ടും സ്വാധീനമില്ലാത്ത കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഒന്നോ രണ്ടോ സീറ്റുകൾ നേടുന്നതുപോലും അവർ വിലപ്പെട്ടതായി കണ്ടു. കേരളത്തിലും അതിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയത്.
കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ കർണ്ണാടകയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി തള്ളുന്നുണ്ടെങ്കിലും അവർക്ക് തന്നെ അറിയാം ഒരു നാല് സീറ്റ് എങ്കിലും കിട്ടിയാൽ അത് ബോണസ് ആണെന്ന്. പിന്നെ തെലുങ്കാനയുടെയും ആന്ധ്രാപ്രദേശിൻ്റെയും ഒക്കെ കാര്യം പറയുകയും വേണ്ട. ഇങ്ങനെ നോക്കുമ്പോൾ കോൺഗ്രസും ഇന്ത്യാ മുന്നണിയും നല്ലൊരു മത്സരം ഇത്തവണ കാഴ്ചവെച്ചില്ലെ എന്ന് കരുതേണ്ടി വരും. കേവല ഭൂരിപക്ഷം കോൺഗ്രസിന് പ്രതീക്ഷിക്കുന്നില്ല എങ്കിലും മികച്ച മുന്നേറ്റം ഉണ്ടാകാം എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് ജൂൺ നാല് വരെ കാത്തിരിക്കാം.
Keywords: News, Kerala, Politics, Election, Thrissur, Lok Sabha Election, BJP, Congress, When results come on June 4, India Front may put up a brilliant performance.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.