SWISS-TOWER 24/07/2023

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം അരമണിക്കൂറോളം ആകാശത്ത് കുടുങ്ങി

 


ADVERTISEMENT

നെടുമ്പാശേരി: (www.kvartha.com 14.08.2015) മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം ആകാശത്ത് കുടുങ്ങി. കനത്ത മൂടല്‍മഞ്ഞാണ് മുഖ്യമന്ത്രിയുടെ വിമാനത്തെ ആകാശത്ത് അരമണിക്കൂറോളം പിടിച്ചുനിര്‍ത്തിയത്. തിരുവനന്തപുരത്തു നിന്നും മുഖ്യമന്ത്രി കയറിയ എയര്‍ഇന്ത്യയുടെ എ.ഐ 466 വിമാനമാണ് കുടുങ്ങിയത്.

കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി . നെടുമ്പാശേരിയില്‍ വെള്ളിയാഴ്ച രാവിലെ 6.31ന് ഇറങ്ങേണ്ട വിമാനം അപ്രതീക്ഷിതമായുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ വ്യക്തമാകാത്തതിനാല്‍ അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് മഞ്ഞ് കുറയുന്നതു വരെ പൈലറ്റ്
വിമാനത്താവള പരിസരത്തുതന്നെ വട്ടമിട്ടു പറന്നത്. അടിയന്തരമായി ഇറങ്ങിയാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു.

ഒടുവില്‍ മഞ്ഞ് കുറഞ്ഞതോടെ  7.14 മണിക്ക് വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കുകയായിരുന്നു. അല്‍പം താമസിച്ചു എന്നല്ലാതെ മുഖ്യമന്ത്രിക്ക് മറ്റ് അസ്വസ്ഥകളൊന്നും ഉണ്ടായില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം അരമണിക്കൂറോളം ആകാശത്ത് കുടുങ്ങി

Also Read:
ബദിയഡുക്ക എതിര്‍തോട് ഒരാള്‍ കിണറ്റില്‍ മരിച്ചതായി സംശയം; ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി

Keywords:  Nedumbassery Airport, Thiruvananthapuram, Flight, Kochi, Chief Minister, Oommen Chandy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia