SWISS-TOWER 24/07/2023

Ganesh Kumar | മന്ത്രി ഗണേഷ് കുമാർ ഉടൻ എന്തൊക്കെ ചെയ്യും? ചർച്ചയായി 'പ്രവചനം'

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ പുതിയ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റ കെ ബി ഗണേഷ് കുമാർ ഭാവിയിൽ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കുന്ന സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ് ചർച്ചയായി. അഭിലാഷ് മോഹനൻ എന്ന ഉപയോക്താവ് ആണ് ഫേസ്‌ബുകിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Ganesh Kumar | മന്ത്രി ഗണേഷ് കുമാർ ഉടൻ എന്തൊക്കെ ചെയ്യും? ചർച്ചയായി 'പ്രവചനം'

കടം വാങ്ങി പുതിയ കുറച്ച് ബസുകൾ പുതിയ പെയിന്റ് അടിച്ചിട്ട് റോഡിൽ ഇറക്കും, നിലവിലെ സ്റ്റാഫുകളുടെ യൂണിഫോം മാറ്റിയിട്ട് പുതിയ കളർ യൂണിഫോം കൊടുക്കും, നിലവിലെ കെ എസ് ആർ ടി സി ഡിപോകളുടെ പെയിന്റ് മാറ്റി പുതിയ പെയിന്റ് അടിക്കും, പ്രൈവറ്റ് ബസുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

എംവിഡി ഇപ്പോൾ വഴിയിൽ നിർത്തി കുനിച്ച് വാങ്ങുന്ന പിരിവ് ഇനി കുനിച്ച് നിർത്താതെ സ്നേഹത്തിന്റെ ഭാഷയിൽ വാങ്ങിക്കുമെന്നും തനിക്ക് ബസ് ഓടിക്കാൻ അറിയാമെന്നു കാണിക്കാൻ ഇടക്കിടയ്ക്ക് കെ എസ് ആർ ടി സി ബസ് ഓടിച്ച് കാണിച്ചിട്ട് നന്മയുള്ള മന്ത്രി ആകുമെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം



Keywords: Kerala, Kerala-News, Malayalam-News, Ganesh Kumar, Minister, Thiruvananthapuram, Future, What will do Minister Ganesh Kumar in future?.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia