SWISS-TOWER 24/07/2023

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കും; 5 വര്‍ഷം കൊണ്ട് അതിദാരിദ്യം ഇല്ലാതാക്കും, 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമമാക്കാനാണ് ലക്ഷ്യമിടുന്നത്; മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.05.2021) എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍കാര്‍ അധികാരമേറ്റശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്യം ഇല്ലാതാക്കും. അതിദാരിദ്യമുള്ള കുടുംബത്തെ കണ്ടെത്തി ദാരിദ്ര്യരേഖയ്ക്കു മുകളില്‍ കൊണ്ടുവരും. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കും; 5 വര്‍ഷം കൊണ്ട് അതിദാരിദ്യം ഇല്ലാതാക്കും, 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമമാക്കാനാണ് ലക്ഷ്യമിടുന്നത്; മുഖ്യമന്ത്രി
Aster mims 04/11/2022
സാമൂഹ്യക്ഷേമം സാമൂഹ്യനീതി സ്ത്രീസുരക്ഷ തുടങ്ങിയ മേഖലകളെ ശാക്തീകരിക്കും. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപീകരിക്കും. യുവജനങ്ങള്‍ക്കു മികച്ച തൊഴില്‍ സൃഷ്ടിക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്കു സമമാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറികളുടെയും ഉല്‍പ്പാദനം ഇരട്ടിപ്പാക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കു താല്‍പര്യം അര്‍ഥശൂന്യമായ വിവാദത്തിലല്ല, നാടിന്റെ വികസനത്തിലാണ്. സംഘര്‍ഷമല്ല, സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധരാകുന്നോ അവര്‍ക്കൊപ്പമാണ് ജനമെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജാതി, വര്‍ഗീയത കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനൊപ്പം നില്‍ക്കാന്‍ കേരള ജനത തയാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  What was says in  LDF manifesto will be fully implemented; Pinarayi Vijayan, Thiruvananthapuram, News, Politics, CPM, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia