Workout | വ്യായാമം ചെയ്തതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം? അറിയാം വിശദമായി
Feb 11, 2024, 15:10 IST
കൊച്ചി: (KVARTHA) ശരീരത്തിന്റെ ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമത്തിനൊപ്പം തന്നെ ആവശ്യമായ പ്രധാന ഘടകമാണ് ദിവസേനയുള്ള വ്യായാമം. ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉറപ്പായും വ്യായാമം ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. അതിനാല്‍ വ്യായാമത്തിനുശേഷം ഒരാള്‍ ശരിയായ ഭക്ഷണം കഴിക്കേണ്ടതും ആവശ്യമാണ്.
വ്യായാമത്തിന് ശേഷം, നമ്മുടെ ശരീരത്തിന് എനര്‍ജിയുടെ ആവശ്യം വര്‍ധിക്കുകയും, ദഹിപ്പിക്കാനുള്ള ശേഷി മെച്ചപ്പെടുകയും ചെയ്യുന്നു, ഇതിനൊപ്പം പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവും മെച്ചപ്പെടുന്നു. വെള്ളം അല്ലെങ്കില്‍ മറ്റ് പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം തിരികെ തരാന്‍ സഹായിക്കുന്നു.
വ്യായാമത്തിന് ശേഷം ശരിയായ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഏതൊരു വ്യായാമത്തിനും ഗ്ലൈകോജന്‍ ആവശ്യമാണ്. വ്യായാമശേഷം അതിന്റെ കരുതല്‍ ശേഖരത്തിന്റെ 80 ശതമാനവും നഷ്ടപ്പെടുമെന്നതിനാല്‍ ഊര്‍ജനില കുത്തനെ കുറയുന്നു. വ്യായാമത്തിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും അണുബാധ തടയാനും എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലനിര്‍ത്താനും ഉറക്കത്തിന്റെ ഗുണനിലവാരം, മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നുന്നു.
കഴിയുമെങ്കില്‍ വ്യായാമം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. സാധാരണയായി, ശരീരഭാരത്തെ ആശ്രയിച്ച് ഒരു വ്യായാമത്തിന് ശേഷം 10 മുതല്‍ 20 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കാം. നിങ്ങള്‍ ചെയ്ത വ്യായാമത്തിന്റെ രീതി അനുസരിച്ച് കാര്‍ബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും അനുപാതം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക.
ഭക്ഷണരീതി:
*പഴങ്ങള്‍ കഴിക്കുക
ഇവയില്‍ നിറയെ ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. തൈരും പഴവും പ്രോട്ടീനിന്റെയും നാരുകളുടെയും നല്ല സംയോജനമാണ്.
സാലഡ് കഴിക്കാം
*പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ത്ത പശുവിന്‍ പാല് കുടിക്കാം. നട്‌സുകളും വിത്തുകളും ചേര്‍ത്ത് തയാറാക്കിയ സ്മൂത്തി കഴിക്കാം.
*പ്രഭാത ഭക്ഷണത്തിനു മുന്‍പ് വ്യായാമം ചെയ്യുന്നവര്‍ക്ക്, അതു കഴിഞ്ഞ് ഉപ്പുമാവ്, ദോശ പോലുള്ളവ ചെറിയ അളവില്‍ കഴിക്കാം.
*നട്‌സും ഡ്രൈ ഫ്രൂട്‌സും ചേര്‍ത്ത് തയാറാക്കിയ ഓട്‌സും മികച്ചതാണ്.
*പുഴുങ്ങിയ മുട്ട കഴിക്കാം
Keywords: What To Eat After A Workout, Kochi, News, Workout, Food, Drinking Water, Health, Health Tips, Warning, Doctors, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.