Animal attacks | വന്യജീവി ആക്രമണത്തിൽ സർക്കാരിനെ നിസഹായ അവസ്ഥയിൽ എത്തിക്കുന്നത് എന്താണ്?

 


 _സിജോ വി മാത്യു_

(KVARTHA) വളരെക്കുറച്ച് വന്യജീവികൾക്ക് മാത്രമേ ജീവിക്കാൻ വനം വേണം എന്ന് നിർബന്ധമുള്ളു. ബാംഗ്ലൂർ നഗരത്തിലും, മുംബൈ നഗരത്തിലും പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. പകൽ ഡ്രൈനേജുകളിൽ ഒളിച്ചിരുന്ന് രാത്രി പുറത്തിറങ്ങി നായ്ക്കളെ ഭക്ഷണമാക്കും. തരമൊത്ത് കിട്ടിയാൽ അവ മനുഷ്യനെയും ഭക്ഷണമാക്കാം. വംശവർധനയുണ്ടായാൽ വന്യജീവികൾ നഗരപ്രദേശത്തേക്ക് നീങ്ങും. അല്ലാതെ ചില പ്രകൃതിസ്നേഹികൾ പറയുന്നത് പോലെ ഇടുക്കിയിലും, വയനാട്ടിലും ഉള്ള കർഷകന്റെ അതിര് വേലിക്കൽ തീരുന്നതല്ല വന്യജീവിയുടെ ആവാസ സ്ഥലം.

 Animal attacks | വന്യജീവി ആക്രമണത്തിൽ സർക്കാരിനെ നിസഹായ അവസ്ഥയിൽ എത്തിക്കുന്നത് എന്താണ്?

വന്യജീവികൾ നഗരപ്രദേശത്തേക്ക് നീങ്ങുന്നത് സംബന്ധിച്ച് മുരളി തുമ്മാരുകുടി ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടത് ഓർക്കുന്നു. വിശാലമായ ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ വയനാട് സഹസ്രാബ്ദങ്ങൾക്ക് മുൻപ് ജനവാസമുണ്ടായിരുന്ന സ്ഥലമാണ്. ജൈനൻമാരുടെ കേന്ദ്രമായിരുന്നു വയനാട്. ഇന്ന് മെട്രോ ട്രെയിൻ ഓടുന്ന ഇടപ്പള്ളിയും, കളമശ്ശേരിയും മുതിർന്നവരുടെ അറുപത് വർഷം മുൻപുള്ള ഓർമ്മയിൽ പാണൽക്കാട് നിറഞ്ഞ സ്ഥലമായിരുന്നു എന്നോർക്കണം. സംസ്ഥാന വിഷയം ആയിരുന്ന വനംവന്യ ജീവി നിയമങ്ങൾ സ്റ്റേറ്റ് ഗവണ്മെന്റിനും, സെൻട്രൽ ഗവണ്മെന്റിനും നിയമനിർമ്മാണ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത് ഇന്ദിരഗാന്ധി ആണ്.

 Animal attacks | വന്യജീവി ആക്രമണത്തിൽ സർക്കാരിനെ നിസഹായ അവസ്ഥയിൽ എത്തിക്കുന്നത് എന്താണ്?

കേന്ദ്രനിയമത്തിലെ വ്യവസ്ഥ മറികടന്ന് കൊണ്ട് സംസ്ഥാനങ്ങൾക്ക് കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കഴിയില്ല. അത്തരം ഒരു നിയമം നിലനിൽക്കണമെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം വേണം. ഇതാണ് വന്യജീവി ആക്രമണത്തിൽ ഒരു പരിധി വരെ സംസ്ഥാന സർക്കാരുകളെ നിസ്സഹായ അവസ്ഥയിൽ എത്തിക്കുന്നത്. കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന വന്യജീവി മനുഷ്യസംഘർഷം പരിഹരിക്കണം.

പ്രാണഭയത്താൽ സ്കൂളിൽ പോവാൻ കഴിയാത്ത കുട്ടികൾ, സ്കൂളിൽ കുട്ടികൾ പോയാൽ തിരികെ എത്തും വരെ നെഞ്ചിൽ കനലുമായിരിക്കുന്ന മാതാപിതാക്കൾ, ലക്ഷങ്ങൾ മുടക്കി ഇറക്കിയ കൃഷി ഒറ്റ രാത്രികൊണ്ട് കാട്ടാന നശിപ്പിച്ചത് കണ്ട് തകർന്നിരിക്കുന്ന കർഷകൻ. ഇവരെ മനസിലാക്കാൻ ഭരണകൂടങ്ങൾക്കും, നീതിപീഠങ്ങൾക്കും ബാധ്യത ഉണ്ട്. കാടും, കാട്ടാനയും, കടുവയും മാത്രമല്ല പ്രകൃതിയുടെ ഭാഗം. പുൽച്ചാടിയും, തവളയും, കടലിലെ മത്സ്യവും ചതുപ്പും എല്ലാം പ്രകൃതിയുടെ ഭാഗം തന്നെ. കാൽപനിക പ്രകൃതി സ്നേഹം ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന മാനസികാവസ്ഥയിൽ നിന്ന് ഉണ്ടാവുന്നതാണ്.

Keywords: News, News-Malayalam-News, Kerala, Animal Attacks, Pulpally, Wayanad, Wildlife Attacks, Government, What makes government trouble to wildlife attacks?. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia