Card Types | എന്താണ് ഡെബിറ്റ്, ക്രെഡിറ്റ്, എടിഎം കാര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസം? വിശദമായി അറിയാം


● ഓരോ കാർഡിനും അതിൻ്റേതായ ഉപയോഗങ്ങളും പരിമിതികളുമുണ്ട്
● എടിഎം കാർഡ് പണം പിൻവലിക്കാൻ മാത്രം
● ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പലിശ ശ്രദ്ധിക്കുക.
സോളി കെ ജോസഫ്
(KVARTHA) ഇന്ന് പണമിടപാടുകളുമായി ബന്ധപ്പെട്ട് നാം നിത്യേന കേൾക്കുന്ന വാക്കുകൾ ആണ് എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നത്. പണം പിൻവലിക്കാനും പണം നിക്ഷേപിക്കാനുമൊക്കെ പഴയകാലത്ത് ബാങ്കുകളിൽ പോയി ചെയ്തിരുന്ന രീതി മാറി ഇപ്പോൾ ഇത്തരം സംവിധാനങ്ങളെയാണ് പലരും കൂടുതലായി ആശ്രയിക്കുന്നത്. വിദ്യാർത്ഥികളായിരിക്കുന്നവർ വരെ ഈ രീതിയിൽ പണം കൈകാര്യം ചെയ്യാൻ പഠിച്ചു എന്നതാണ് വാസ്തവം. ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് അറിവുപകരുന്ന കുറച്ചു കാര്യങ്ങളാണ് ഇവിടെ പ്രദിപാദിക്കുന്നത്. എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്? അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
1. എടിഎം കാര്‍ഡ്:
എടിഎം കാര്‍ഡിന്റെ സഹായത്തോടെ ഏത് ബാങ്ക് ഉപഭോക്താവിനും എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാം. ഈ കാര്‍ഡില്‍ മാസ്റ്റര്‍കാര്‍ഡിന്റെയോ, വിസയുടെയോ റുപേയുടെയോ ലോഗോ ഉണ്ടാവില്ല. എടിഎം മെഷീനില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ. എടിഎം മെഷീന്‍ ഇല്ലാത്തിടത്തും അതിന് പകരം മറ്റ് മാര്‍ഗങ്ങളൊന്നു മില്ലാത്തിടത്തും ഈ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം പിന്‍വലിക്കാനാവില്ല. ഇതില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വായ്പയും നല്‍കുന്നില്ല.
2. ഡെബിറ്റ് കാര്‍ഡ്:
എടിഎം കാര്‍ഡുകള്‍ പോലെ ഡെബിറ്റ് കാര്‍ഡും ഉണ്ട്. അതില്‍ മാസ്റ്റര്‍കാര്‍ഡിന്റെയോ, റുപേയുടെയോ , വിസയുടെയോ ലോഗോ ഉണ്ടാവും എന്നതാണ് വ്യത്യാസം. എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കൂടാതെ, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന സ്ഥല ങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.
3. ക്രെഡിറ്റ് കാര്‍ഡ്:
എല്ലാ ഉപയോക്താക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കുന്നത്. നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെങ്കിലും ഷോപിംഗിനും ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കും മറ്റ് ചിലവുകള്‍ക്കും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എന്നിരുന്നാലും പിന്നീട് നിങ്ങള്‍ ഈ പണം കുറച്ച് പലിശ സഹിതം ബാങ്കില്‍ തിരിച്ചടയ്ക്കണം. ഇതിന് കീഴില്‍ നിങ്ങള്‍ക്ക് വായ്പയെടുക്കാം. എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും, എന്നാൽ പലിശ ഈടാക്കും.
റുപേ, മാസ്റ്റര്‍, വിസ കാര്‍ഡു കള്‍ സ്വീകരിക്കുന്ന സ്ഥലത്തും ഇത് ഉപയോഗിക്കാം. വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട് . അവയ്ക്ക് വ്യത്യസ്ത ചിലവ് പരിധികളുണ്ട്. നിങ്ങള്‍ മാസത്തില്‍ പരിധിക്ക് തുല്യമായ തുക ചിലവഴിച്ചിട്ടുണ്ടെങ്കില്‍, അത് ഒരു നിശ്ചിത സമയ ഇടവേളയില്‍ തിരിച്ചടയ്ക്കണം. പണം കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കില്‍, ബാങ്ക് അധിക നിരക്ക് ഈടാക്കും. വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ പണത്തിന്റെ പരിധി ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Learn the key differences between ATM, debit, and credit cards, including their usage, benefits, and limitations.
#ATMcard #DebitCard #CreditCard #Banking #CardTypes #Finance