Sabu M Jacob | സാബു എം ജേക്കബ് പറയുന്ന 'ആറ്റംബോംബ്' എന്താണ്?

 


_സോണി കല്ലറയ്ക്കൽ_

(KVARTHA)
കിഴക്കമ്പലത്തു നടന്ന ട്വൻ്റി 20 യുടെ മഹാസമ്മേളനത്തിൽ വെച്ച് അതിൻ്റെ നേതാവ് കിറ്റെക്സ് എം.ഡി ഒരു പ്രസ്താവന നടത്തുകയുണ്ടായി. എന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാന്‍ അകത്താക്കും, ആറ്റം ബോംബ് കൈയിലുണ്ട്. ഇത് സ്വപ്‌നയുടെ കൈയില്‍ ഇരിക്കുന്ന ബോംബ് അല്ല. സാബു ജേക്കബിന്റെ കൈയില്‍ ഇരിക്കുന്ന ബോംബാണ്, എന്നൊക്കെയാണ് സാബു എം ജേക്കബ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. ശരിക്കും പറഞ്ഞാൽ ഈ ബോംബ് പുറത്തുവിടാൻ തന്നെ അറസ്റ്റു ചെയ്യുന്നത് വരെ സാബു. എം ജേക്കബ് കാത്തിരിക്കണോ. അത്, ഇപ്പോൾ ചെയ്തു കാണിക്കുകയല്ലെ വേണ്ടത്. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ തെളിവ് ഉണ്ടെങ്കിൽ അത് ഒളിപ്പിക്കുന്നത് എന്തിനെന്ന് സാധാരണ ജനം സംശയിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ?

Sabu M Jacob | സാബു എം ജേക്കബ് പറയുന്ന 'ആറ്റംബോംബ്' എന്താണ്?

മുൻപ് പാർട്ടിക്ക് 30 ലക്ഷം രൂപ സംഭാവനയായി കൊടുത്തെന്നും പറയുന്നത് കേട്ടു. ഇപ്പോൾ സാബു.എം.ജേക്കബ് പറയുന്നത് മുഖ്യമന്ത്രിയുടെ മകളെ അകത്തിട്ടാൻ തൻ്റെ പക്കൽ തെളിവുണ്ടെന്ന്. എന്താണ് സാബു.എം.ജേക്കബ് ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് പറയേണ്ടി വരും. സാബുബിന് പൊതുസമൂഹത്തോടും താൻ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തോടും അൽപ്പമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ തെളിവുകൾ പുറത്തുവിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഭീഷണിയല്ല വേണ്ടത്. ഇല്ലെങ്കിൽ മുഖ്യമന്ത്രിയെയും മകളെയും വെച്ച് ചെലവില്ലാതെ സാബു.എം.ജേക്കബും ട്വൻ്റി 20 യും പബ്ലിസിറ്റി ഉണ്ടാക്കുന്നുവെന്ന് വേണം പറയാൻ.

Sabu M Jacob | സാബു എം ജേക്കബ് പറയുന്ന 'ആറ്റംബോംബ്' എന്താണ്?

ശരിക്കും ചിന്തിച്ചാൽ തെളിവുകൾ ഒളിപ്പിക്കുന്നതും കുറ്റവാളിക്ക് കൂട്ടുനിൽക്കൽ അല്ലെ. സാബു എം. ജേക്കബ് ആൺകുട്ടിയാണെങ്കിൽ ആദ്യം തെളിവുമായി രംഗത്തിറങ്ങി മുഖ്യമന്ത്രിയുടെ പൊന്നോമന മകളെ അകത്തിട്ട് വരുകയാണ് ചെയ്യേണ്ടത്. ഇല്ലെങ്കിൽ മൊത്തം ഒരു ഒത്തുകളിയെന്ന് വേണം സംശയിക്കാൻ. തന്നെ അറസ്റ്റു ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെ പൂട്ടുമെന്ന് ജനങ്ങളോട് വിളിച്ചു പറയുന്ന സാബു താൻ അറസ്റ്റിന് അർഹൻ ആണെന്നാണോ പറയുന്നത്. വില കളയാതെ അന്തസായി സംസാരിക്കാൻ ആണ് ട്വൻ്റി 20 നേതാവും കിറ്റെക്സ് എം.ഡി യുമായ സാബു എം. ജേക്കബ് ശ്രമിക്കേണ്ടത്.

സർക്കാർ ആണെങ്കിലും മുഖ്യമന്ത്രി ആണെങ്കിലും ശരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരെ ആയാലും അറസ്റ്റു ചെയ്യാൻ ശ്രമിക്കണം. അല്ലാതെ, ഇലക്ഷൻ വരെ കാത്തു നിൽക്കുകയല്ല വേണ്ടത്. സാബു എം. ജേക്കബ് മുൻകൂർ ജാമ്യം തേടിയതൊക്കെ ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്ക് തൻ്റേടം ഉണ്ടെങ്കിൽ എന്തിനാണ് ഇദ്ദേഹം മുൻകൂർ ജാമ്യം തേടിയത്. തന്നെ അറസ്റ്റു ചെയ്യാൻ കാത്തുനിൽക്കാമായിരുന്നല്ലോ. മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നല്ലോ.

30 ലക്ഷം സി.പി.എമ്മിന് സംഭാവന നൽകി എന്ന് പറഞ്ഞിട്ട് സാബു.എം.ജേക്കബ് സി.പി.എമ്മിനെ ചീത്തവിളിക്കുന്നു. ഇതൊരു ഇരട്ടത്താപ്പ് അല്ലെ. ഒടുവിൽ പാർലമെൻ്റ് ഇലക്ഷനിൽ സി.പി.എമ്മിനെ സഹായിച്ചു കഴിയുമ്പോൾ പീലാത്തോസ് കൈകഴുകിയതുപോലെ കൈ കഴുകുകയും ചെയ്യാം. ഇതിലും കൂടുതൽ സ്വപ്ന സുരേഷ് പറഞ്ഞിട്ടും കുലുങ്ങാത്ത മുഖ്യമന്ത്രിയും സർക്കാരുമാണ് ഇവിടെ ഉള്ളതെന്ന് സാബു.എം.ജേക്കബ് ഓർത്താൽ നന്ന്.

സാബു.എം. ജേക്കബ് വെറുതെ പി.സി.ജോർജ് പറയുന്നത് പോലെ ആകരുത്, കൈയ്യിൽ തെളിവ് ഉണ്ട്, പക്ഷേ, തരില്ലെന്ന്. അത്രയും തരം താഴരുത് കിറ്റെക്സ് എം.ഡി സാബു.എം.ജേക്കബ്. ഇത്തരം മെനഞ്ഞെടുത്ത ബ്ലാക്ക് മെയിൽ തന്ത്രം കൊണ്ടൊന്നും ട്വൻ്റി 20 എന്നല്ല ഒരു പാർട്ടിയും കേരളത്തിൽ വളരില്ല. ട്വൻ്റി 20 എന്ന പാർട്ടി ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടായിരുന്നിട്ടില്ലാത്തതിനാലാണ് ബ്ലാക്ക് മെയിൽ മെനഞ്ഞെടുത്ത് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടായിരുന്ന പാർട്ടികൾക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്നത്. മെനഞ്ഞെടുത്ത ബ്ലാക്ക് മെയിൽ തന്ത്രമല്ല ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയം. പണാധിഷ്ഠിതമോ ബ്ലാക്ക് മെയിലധിഷ്ഠിതമോ അല്ല ജനാധിപത്യ രാഷ്ട്രീയം. ജനാധിപത്യ രാഷ്ട്രീയം പ്രത്യയശാസ്ത്ര ആദർശാധിഷ്ഠിതമാണ്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Sabu M Jacob, Bomb, Election, CPM, What is Sabu M Jacob's 'Bomb'?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia