Gold Price | സ്വർണ വിപണിയിൽ സംഭവിക്കുന്നതെന്ത്, ഇനി വില എങ്ങോട്ട്?
Nov 18, 2022, 15:23 IST
/ അഡ്വ. എസ് അബ്ദുൽ നാസർ
(www.kvartha.com) കേരളത്തിലെ സ്വർണവില സമീപകാലത്തെ ഉയർന്ന വിലയിലാണ്. രൂപയുടെ ദുർബലതയാണ് കാരണം. എന്നാലും അയൽ സംസ്ഥാനങ്ങളിലെ വിലയേക്കാൾ വളരെക്കുറവാണ് കേരളത്തിലെ സ്വർണ വില. സ്വർണത്തിന്റെ അന്താരാഷ്ട്ര വില 1764 - 1768 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഡോളർ ദൃഢമായതും ട്രഷറി യീൽഡും സ്വർണത്തിന്റെ വില വർദ്ധനയ്ക്ക് താൽക്കാലികമായി തടയിട്ടു. ഡോളറും ബോണ്ടുകളും തമ്മിലുള്ള വടംവലിയിലേക്ക് നയിച്ചതായി യുഎസ് ഫെഡറൽ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ പുറത്തു വരുന്നു. ഇത് സമീപകാല വിലയിലെ 1787 ഡോളറിന് അപ്പുറത്തേക്ക് പോകാൻ സ്വർണത്തിന് കഴിയുന്നില്ല.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ സ്വർണത്തിന് താങ്ങായിട്ടുണ്ട്. കുത്തനെയുള്ള ഇടിവ് നൽകാതെ, 1750 - 1745 ഡോളറിന് താഴോട്ട് പോകാതെ പിടിച്ചുനിർത്തുകയും ചെയ്യുന്നു. യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സ്വർണവിലയെ ബാധിച്ചിട്ടില്ലന്നാണ് വിലയിരുത്തൽ. ഉക്രെയ്‌നിനും പോളണ്ടിനും ചുറ്റുമുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ സ്വർണ വില പിടിച്ചുനിൽക്കാൻ സഹായിച്ചു.
ലോകം ഫുട്ബാൾ ആവേശത്തിലേക്ക് നീങ്ങുക വഴി മറ്റ് പ്രശ്നങ്ങൾക്ക് താൽക്കാലിക അവധി നൽകിയതിനാൽ സ്വർണ വിലയിൽ വലിയ ഉയർച്ച താഴ്ചകൾ പ്രതീക്ഷിക്കുന്നില്ല. നിലവിൽ അന്താരാഷ്ട സ്വർണ വില 1760 ഡോളറിൽ താഴോട്ട് വന്നാൽ 1750 ഡോളറിലേക്കെത്തിയേക്കാം, 1767 - 1768 ഡോളർ മറികടക്കുകയാണെങ്കിൽ 1773 ലും അതിനുമുകളിൽ 1786 ലും എത്തിയേക്കാം. കേരള വിപണിയിൽ പൊതുവെ തണുത്ത പ്രതികരണമാണ്.
(ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകൻ)

Keywords: What is happening in gold market?, Kerala, Gold Price, Hike, Market, Article, Gold, Politics, International.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.