Gallbladder | പിത്താശയത്തിലെ കല്ലുകള്‍: ലക്ഷണങ്ങളും ചികിത്സയും, വരാതിരിക്കാനുള്ള മുന്‍കരുതലുകളും, ശസ്ത്രക്രിയയ്ക്ക് ശേഷം പാലിക്കേണ്ട ഭക്ഷണ ക്രമങ്ങളും അറിയാം
Jan 30, 2024, 17:16 IST
കൊച്ചി: (KVARTHA) ഇന്നത്തെ കാലത്ത് പലര്‍ക്കും വരുന്ന ഒരു അസുഖമാണ് പിത്താശയത്തിലെ കല്ലുകള്‍. എന്നാല്‍ പിത്താശയത്തില്‍ കല്ലുണ്ടാകാനുള്ള യഥാര്‍ഥ കാരണം അറിയില്ലെങ്കിലും ചില ഘടകങ്ങള്‍ ഇതിന് ആക്കം കൂട്ടും. ശരിയായരീതിയില്‍ ആരോഗ്യ പരിപാലനം നടത്താത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ കാരണമാകുന്നത്.
പിത്തരസത്തിലെ കൊളസ്‌ട്രോളിന്റെ കൂടിയ അളവ്, പിത്തരസത്തിലെ ലവണങ്ങളുടെ അഭാവം, പിത്തരസത്തിന് ഗാഢത കൂടുക, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ രോഗകാരണമാണ്. അസഹനീയമായ വേദന മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതുമൂലം ശരീരത്തിനുണ്ടാക്കാറുണ്ട്.
ദഹനക്കേട്, മനംമറിച്ചില്‍, ക്ഷീണം, ഛര്‍ദി, വലത്തേ തോളില്‍ വേദന, തോളുകള്‍ക്കിടയില്‍ പുറം ഭാഗത്ത് വേദന, ഒന്നും കഴിക്കാനോ കുടിക്കാനോ പറ്റാത്ത അവസ്ഥ, അടിവയറ്റില്‍ വിട്ടുമാറാത്ത വേദന എന്നിവയെല്ലാമാണ് പിത്താശയത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍.
പല വലുപ്പത്തില്‍ ഒന്നോ അതിലധികമോ കല്ലുകള്‍ ഇത്തരത്തില്‍ രൂപപ്പെടാമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു. വൃക്കയില്‍ ഉണ്ടാകുന്ന കല്ലുകളില്‍ നിന്ന് വ്യത്യസ്തമായി പിത്താശയത്തില്‍ കല്ലുകള്‍ വന്നാല്‍ ശസ്ത്രക്രിയ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. പിത്താശയം തന്നെ മുഴുവനായി ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടതായി വരും. ദഹനരസമായ ബൈല്‍ ശേഖരിച്ച് വച്ച് അവയെ ചെറുകുടലിലേക്ക് നല്‍കുന്ന അവയവമാണ് പിത്താശയം. ഇത് നീക്കം ചെയ്യുന്നതോടെ ബൈല്‍ ശേഖരിച്ച് വയ്ക്കാനുള്ള ശരീരത്തിന്റെ കഴിവ് കൂടിയാണ് നഷ്ടപ്പെടുന്നത്.
പിത്താശയത്തില്‍ കല്ല് വരാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ നമ്മെ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അവ ഏതൊക്കെ എന്ന് നോക്കാം.
*മഞ്ഞള്‍
പിത്താശയക്കല്ല് തടയാന്‍ മഞ്ഞള്‍ വളരെ ഫലപ്രദമാണ്. പിത്താശയത്തില്‍ നിന്നും പിത്ത രസത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ മഞ്ഞള്‍ സഹായിക്കും. ഇത് കൊഴുപ്പിന്റെ ദഹനം മെച്ചപ്പെടുത്തുകയും പിത്താശയക്കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ വെള്ളത്തിലോ തേനിലോ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്. പാലില്‍ ചേര്‍ത്തും കഴിക്കാം.
*കാപ്പി
കഫീന്‍ അടങ്ങിയതിനാല്‍ കാപ്പി ആരോഗ്യകരമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാം. എന്നാല്‍ കൂടിയ അളവില്‍ കാപ്പി കുടിക്കുമ്പോഴാണ് അനാരോഗ്യകരമാകുന്നത്. ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് പിത്താശയക്കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
* പഴങ്ങളും പച്ചക്കറികളും
ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നത് കരളും പിത്താശയവും ആണ്. അവയെ വിഷാംശങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക എന്നതു തന്നെയാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയതാകണം ഈ ഭക്ഷണം. നാരങ്ങ, തക്കാളി, സെലറി മുതലായവ ശരീരത്തെ ഡീടോക്‌സിഫൈ ചെയ്യുന്നു. അങ്ങനെ കരളിലെയും പിത്താശയത്തിലെയും വീക്കം കുറയ്ക്കും. പഴച്ചാറുകളും പച്ചക്കറി ജ്യൂസും കുടിക്കുന്നത് നല്ലതാണ്.
*ഇരുമ്പ് അടങ്ങിയ ഭക്ഷണം
ഇരുമ്പിന്റെ അഭാവം പിത്താശയക്കല്ലിനു കാരണമാകും. ചീര, സ്പിനാച്ച്, മുഴു ധാന്യങ്ങള്‍ ഇവ കൊളസ്‌ട്രോള്‍ മെറ്റബോളിസം വര്‍ധിപ്പിച്ച് പിത്താശയ കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
*ആരോഗ്യകരമായ കൊഴുപ്പുകള്‍
എല്ലാ കൊഴുപ്പുകളും അനാരോഗ്യകരമല്ല. ചിലതെല്ലാം ശരീരത്തിന് ആവശ്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകളായ മോണോ അണ്‍സാചുറേറ്റഡ്, പോളി അണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇങ്ങനെ പിത്താശയക്കല്ല് വരാനുള്ള സാധ്യതയും കുറയുന്നു. ഒലിവ് ഓയില്‍, മത്തി, അയല, ചൂര മുതലായ മത്സ്യങ്ങള്‍ ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് കൂട്ടും.
*നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും പിത്താശയക്കല്ല് വരാതെ തടയുകയും ചെയ്യും. മാങ്ങ, മുഴു ധാന്യങ്ങള്‍, ഓറന്‍ജ്, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ്, ബാര്‍ലി മുതലായവ പിത്താശയക്കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇവയിലേതെങ്കിലും പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുന്നു. ഒന്നാമതായി സമീകൃതാഹാരം കഴിക്കുക. ഭക്ഷണം കഴിക്കാതിരിക്കരുത്. ചിലര്‍ തിരക്കു മൂലം പ്രഭാത ഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കും. അങ്ങനെ ചെയ്യരുത്. പ്രധാന ഭക്ഷണം ഒഴിവാക്കുന്നത് രോഗസാധ്യത കൂട്ടും. ആരോഗ്യകരമായ ഒരു ബോഡി മാസ് ഇന്‍ഡക്‌സ് നില നിര്‍ത്താന്‍ ശ്രദ്ധിക്കുക.
ഭക്ഷണ നിയന്ത്രണത്തിലൂടെ ഒരു പരിധി വരെ രോഗങ്ങളെ തടയാം. വൈദ്യനിര്‍ദേശം സ്വീകരിച്ച് ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതു രോഗ സാധ്യത കുറയ്ക്കും.
പിത്താശയ കല്ല് വന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ഗ്യാസും അസിഡിറ്റിയും വയര്‍ വീര്‍ക്കലും ഒഴിവാക്കാന്‍ രോഗികള്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് രണ്ട് ദിവസത്തേക്ക് മദ്യപാനം ഒഴിവാക്കേണ്ടതാണ്. പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയാനന്തരം ഇനി പറയുന്ന ഭക്ഷണവിഭവങ്ങളും ഒഴിവാക്കണം.
* ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം
വെണ്ണ, പന്നിയിറച്ചി, ബീഫ്, ആട്ടിറച്ചി, കൊഴുപ്പ് നീക്കം ചെയ്യാത്ത പാല്‍, ഐസ്‌ക്രീം, സംസ്‌കരിച്ച ബേകറി ഭക്ഷണങ്ങള്‍ എന്നിങ്ങനെ കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
* എരിവുള്ള ഭക്ഷണം
എരിവും എണ്ണയും അധികം ഉപയോഗിച്ചിട്ടുള്ള ഭക്ഷണവും ഇക്കാലയളവില്‍ ഒഴിവാക്കണം. വയറിന് അത്തരം ഭക്ഷണങ്ങളെ ദഹിപ്പിക്കാന്‍ കഴിയാതെ വരുന്നത് ഗ്യാസ് കെട്ടലിലേക്കും വയര്‍ വീര്‍ക്കലിലേക്കും അസിഡിറ്റി പ്രശ്‌നങ്ങളിലേക്കും നയിക്കാം.
* കഫൈന്‍, പാലുത്പന്നങ്ങള്‍
കഫൈന്‍ അടങ്ങിയ പാനീയങ്ങളും വിവിധ തരത്തിലുള്ള പാലുത്പന്നങ്ങളും പിത്താശയം നീക്കം ചെയ്ത രോഗികള്‍ ഒഴിവാക്കേണ്ടതാണ്.
* ഗ്യാസ് ഉണ്ടാക്കുന്നത് എന്തും
വയറില്‍ ഗ്യാസ് രൂപപ്പെടുത്തുന്ന മറ്റ് ഭക്ഷണവിഭവങ്ങളും കഴിവതും ഒഴിവാക്കേണ്ടതാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഇവയില്‍ ഉള്‍പെടുന്നു.
Keywords: What is the best diet after gallbladder removal?, Kochi, News, Food Diet, Gallbladder Removal, Warning, Treatment, Health, Health Tips, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.