CPM | ക്യാപ്‌സുളുകള്‍ തീരുമ്പോള്‍ കൊഞ്ഞനം കുത്തുന്നുവോ, ചാനല്‍ ചര്‍ചകളില്‍ സിപിഎം പ്രതിനിധികള്‍ക്ക് സംഭവിക്കുന്നതെന്ത്?
Aug 20, 2023, 17:39 IST
-ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) ചാനല്‍ ചര്‍ചയ്ക്കിടെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന പതിവ് ചിലര്‍ക്കുണ്ട്. വിഷയത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ വൈകാരികമായി സമീപിക്കുകയും ആങ്കറുടെ ചില വാക്കുകളില്‍ പിടിച്ചു കയറി മെക്കിട്ടു കയറുകയും എതിര്‍ പാനലുകാരെ അവഹേളിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. തുടക്കം മുതല്‍ ഒടുക്കം വരെ ചര്‍ച അലങ്കോലമാക്കുകയും ഒടുവില്‍ ഇറങ്ങി പോവുകയും ചെയ്യുകയാണ് അവരുടെ രീതി. ഏഷ്യാനെറ്റിലെ ന്യൂസ് അവറില്‍ കടുപ്പിച്ചു ചോദ്യങ്ങളുമായി അന്തിചര്‍ച നയിക്കുന്ന വിനു വി ജോണ്‍ നയിക്കുന്ന പരിപാടി സിപിഎം ബഹിഷ്‌കരിച്ചിട്ട് മാസങ്ങളേറെയായി.
വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് നേരെയുള്ള ഉത്തരങ്ങളും ശരിയായ നിലപാടും ഉയര്‍ത്തി പിടിക്കുന്നതിനു പകരം അരിയെത്ര പയറഞ്ഞാഴി എന്ന മട്ടിലുള്ള ഉത്തരങ്ങളുമായാണ് സിപിഎം പ്രതിനിധികളും ഇടതു സഹയാത്രികരും നിറഞ്ഞാടുന്നതെന്നാണ് ഒരു വിഭാഗം പേരുടെ വിമര്‍ശനം. ഓഗസ്റ്റ് 19 ന് മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ ഉയര്‍ന്ന മാസപ്പടി വിവാദമാണ് എല്ലാ ചാനലുകളും ചര്‍ചയ്‌ക്കെടുത്തത്. മുഖ്യമന്ത്രിയുടെ മകള്‍ കൊടുത്ത സേവനത്തിനും വാങ്ങിയ പണത്തിനും ജി എസ് ടി അടച്ചോയെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യമായിരുന്നു കൗണ്ടര്‍ പോയന്റും ന്യൂസ് അവറും പ്രൈം ടൈമുമെല്ലാം ചര്‍ച്ചയ്‌ക്കെടുത്തത്.
വെറുപ്പിച്ചു വിടുന്നു പ്രേക്ഷകരെ
കുഴല്‍ നാടന്റെ ചോദ്യത്തിന് ഉത്തരമെന്തന്ന് അറിയാനുള്ള താല്‍പര്യം കേരളത്തിലെ പൊതു സമുഹത്തിനുമുണ്ട്. അതുകൊണ്ടാണ് മിക്കവരും ചാനലുകള്‍ക്ക് മുന്‍പിലിരുന്നത്. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന വീണാ തായ്കണ്ടിയുടെ എക്‌സാ ലോജികല്‍ എന്ന കംപനി കരിമണല്‍ കമ്പനിയുമായി ചേര്‍ന്ന് നടത്തിയ ഡീലില്‍ സര്‍കാരിന് അടയ്ക്കാനുള്ള ജിഎസ്ടി വരുമാനത്തില്‍ നിന്നും 30 ലക്ഷം രൂപ അടയ്ക്കേണ്ടിടത്ത് ആറു ലക്ഷം രൂപ മാത്രമാണ് അടച്ചതെന്നായിരുന്നു മാത്യു കുഴല്‍ നാടന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ മകള്‍ രാജ്യത്തെ സാമ്പത്തിക നിയമ വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ടു വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചുവെന്ന ഗൗരവകരമായ പ്രശ്‌നവും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ഇതിന് മറുപടി പറയാതെ ഉരുണ്ടു പിരണ്ടുകളിച്ച് വലിയ വായയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് ബഹളം കൂട്ടുകയും അസഹിഷ്ണുതയോടെ അവതാരാകരോട് കയര്‍ക്കുകയും ചെയ്യുകയായിരുന്നു സിപിഎം പ്രതിനിധികളെന്നാണ് ആക്ഷേപം.
അയ്യപദാസിനും ക്ഷമ കെട്ടു
ഒരു ചോദ്യം പത്തു തവണ ചോദിച്ചിട്ടും ആദ്യ 25 മിനിറ്റുനിള്ളില്‍ എന്തൊക്കെയോ വിളിച്ചു പറയുകയും ആരോപണം ഉന്നയിച്ച മാത്യു കുഴല്‍ നാടനെ ഭത്സിക്കുകയും മനോരമ ചാനലിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യുകയും ചെയ്ത ഡോക്ടര്‍ ഷിജുഖാനാണ് കൗണ്ടര്‍ പോയന്റ് അലമ്പാക്കിയതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. പൊതുവെ സഹപാനലിസ്റ്റുകളോട് മാന്യമായി പെരുമാറുകയും തനിക്കറിയേണ്ട ജനങ്ങള്‍ക്കറിയേണ്ട ചോദ്യങ്ങള്‍ കുറിക്കു കൊള്ളുന്നതു പോലെ അവതരിക്കുകയും ചെയ്യുന്ന ആങ്കറാണ് അയ്യപ്പദാസ്. ഒരു ചോദ്യം പത്തു തവണ ചോദിച്ചിട്ടും മറുപടി പറയാതെ മറ്റു ചില കാര്യങ്ങള്‍ കാടു കയറി പറയുകയും ഒടുവില്‍ അയ്യപ്പദാസിന്റെ തന്നെ മെക്കിട്ടു കയറുകയും ചെയ്തപ്പോള്‍ താങ്കള്‍ ചര്‍ച്ച അലമ്പാക്കാന്‍ വന്നതാണെന്ന് തോന്നുന്നുവെന്നും തനിക്കെതിരെ ഉയര്‍ന്ന ഭീഷണി അതങ്ങ് കൈയ്യില്‍ വെച്ചാല്‍ മതിയെന്നു വരെ പറയേണ്ടി വന്നു.
ഒരു ഡോക്ടറേറ്റ് കിട്ടിയ വ്യക്തി കാണിക്കേണ്ട നിലവാരം നിങ്ങള്‍ കാണിക്കുന്നില്ലല്ലോയെന്നു ഇതിനിടെയില്‍ അയ്യപ്പദാസ് പരിതപിക്കുകയും ചെയ്യുന്നത് കേള്‍ക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണമുന്നയിച്ച മാത്യു കുഴല്‍ നാടന്റെ ഭൂമി കയ്യേറ്റവും സാമ്പത്തിക വെട്ടിപ്പും മനോരമ ചാനല്‍ എന്തുകൊണ്ടു ചര്‍ചയാക്കുന്നില്ലെന്നായിരുന്നു ഷിജു ഖാന്റെ വാദമുഖം. അതു തുടര്‍ച്ചയായി രണ്ടു ദിവസം തുടര്‍ച്ചയായി ചര്‍ച ചെയ്തിരുന്നതാണെന്നും കുഴല്‍ നാടനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടല്ലോയെന്ന മറുപടി പോലും കേള്‍ക്കാന്‍ കുട്ടാക്കാതെ കൗണ്ടര്‍ പോയന്റിന്റെ പകുതി സമയത്തിലേറെ തര്‍ക്കിച്ചു സമയം കളഞ്ഞ ഷിജു ഖാന്റെ മൈക്ക് മ്യൂട് ചെയ്തു ഒടുവില്‍ സഹപാനലിസ്റ്റായ കോണ്‍ഗ്രസിലെ രാജു പി നായരിലേക്ക് പോകേണ്ടി വന്നു അയ്യപ്പദാസിന്
ഇറങ്ങി പോയ റെജി ലുക്കോസ്
ഇടതു സഹയാത്രികനായ റെജി ലുക്കോസിന്റെ അവസ്ഥ ഷിജുഖാനെക്കാള്‍ വികാരപരമായിരുന്നു. ന്യൂസ് 18 ലെ മഞ്ജുഷിനെതിരെയായിരുന്നു അഭിഭാഷകനായ റെജിയുടെ തര്‍ക്കം. നേരത്തെ സംഭവിച്ചതു പോലെ അവതാരകന്‍ ചോദിച്ച ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ വായയില്‍ കയ്യിട്ടാല്‍ പോലും കടിക്കാത്ത മഞ്ജുഷിനെ പ്രകോപിപ്പിക്കുകയായിരുന്നു റെജി ലുക്കോസ്. മുഖ്യമന്ത്രിയുടെ മകള്‍ ജിഎസ്ടി അടച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പാര്‍ടി സ്തുതിയും പിണറായി സ്തുതിയുമായിരുന്നു മറുപടി. ഒടുവില്‍ സഹികെട്ട സഹപാനലിസ്റ്റുകള്‍ ഇടപെട്ടപ്പോള്‍ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ഇറങ്ങി പോവുകയും ചെയ്തു.
ഇരകളായി നടിക്കുന്ന വേട്ടക്കാര്‍
ഓഗസ്റ്റ് 18 ന് എസ്‌കെ സജീഷ് മാതൃഭുമി ന്യൂസി ന്റെ പ്രൈം ടൈമില്‍ വന്നു കാണിച്ച വിക്രിയകള്‍ തന്നെയാണ് പിന്നീട് ആവര്‍ത്തിച്ചതെന്നത് യാദ്യശ്ചികമല്ല. എകെജി സെന്ററില്‍ നിന്നും നിശ്ചയിച്ചു വിടുന്ന സിപിഎമിന്റെ വക്താക്കള്‍ ഒരേ ഫോര്‍മാറ്റില്‍ തന്നെ, പെരുമാറാന്‍ കാരണം കയ്യില്‍ ഉത്തരമില്ലെന്നതാവാം കാരണമെന്ന് ആരോപണവും ഉയരുന്നുണ്ട്. പാര്‍ടിയെ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന പഴയ പല്ലവിയുമായി. സിപിഎമിന് വിവാദ രാഷ്ട്രീയ വിഷയങ്ങളില്‍ കിടന്ന് വെള്ളം കുടിക്കുമ്പോള്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. മാസപ്പടി വിവാദത്തെ അതിന്റെ തായ ഗൗരവത്തില്‍ വിലയിരുത്തി രാഷ്ട്രീയപരവും യുക്തിഭദ്രവുമായ മറുപടി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ സിപിഎം പരാജയപ്പെടുകയാണോയെന്ന തോന്നല്‍ അവരുടെ പ്രവര്‍ത്തകര്‍ക്കു പോലുമുണ്ട്.
ഈ കാര്യത്തില്‍ പ്രതികരികേണ്ടത് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ മകളോയാണ്. മാധ്യമങ്ങളോട് വേണമെന്നില്ല, സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് പ്രതികരിക്കാമായിരുന്നു. എന്നാല്‍ ഇതിനൊന്നും അവര്‍ ഇനിയും തയ്യാറാകാത്തത് കാരണമാണ് പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ എഴുന്നേറ്റ് പോകേണ്ടിവരുന്നതും ഷിജുഖാന്‍ മാര്‍ക് ചാനല്‍ ഫ്‌ളോമുകളില്‍ പൊറാട്ടുനാടകം ആടേണ്ടിയും വരുന്നതെന്നാണ് ആക്ഷേപം. പാര്‍ടി ചാനല്‍ ചര്‍ച്ചയ്ക്കായി കൊടുത്തു വിടുന്ന ക്യാപ്‌സൂളുകള്‍ തീരുമ്പോള്‍ ഇതല്ലാതെ മറ്റു മാര്‍ഗവുമില്ലെന്നാണ് ആക്ഷേപം.

Keywords: Pinarayi Vijayan, CPM, Politics, Malayalam News, Kerala News, Kannur News, What happens to CPM representatives in channel discussions?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.