Breath Issue? | നടക്കുമ്പോള്‍ കിതയ്ക്കുന്നുണ്ടോ? അവഗണിക്കരുത്, കാരണം നിസാരമല്ല, നേരിടേണ്ടി വരുന്നത് ഗുരുതരമായ പ്രത്യാഘാതം!
Feb 8, 2024, 20:39 IST
കൊച്ചി: (KVARTHA) പലരും പരാതിപ്പെടുന്ന ഒരു കാര്യമാണ് നടക്കുമ്പോള്‍ കിതപ്പ് അനുഭവപ്പെടുന്നു എന്നത്. കുറച്ച് നടക്കുമ്പോള്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരുമുണ്ട്. പലരും ഇത്തരം കിതപ്പിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചികിത്സ നടത്തുന്നത് പതിവാണ്.
എന്നാല്‍ ഒരിക്കലും ഇങ്ങനെ ചെയ്യുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക എന്നതാണ് ഉചിതമായ കാര്യം. ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കാന്‍ പാടുള്ളൂ.
ശ്വാസ തടസം ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടുതലാവുന്നതും വെല്ലുവിളി ഉണ്ടാക്കുന്നു. എന്നാല്‍ ശ്വാസതടസത്തിന് പല കാരണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ ശരിയായ കാരണം എന്താണെന്നത് കണ്ടെത്താന്‍ പലര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് നടക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടാവുന്നത്, എന്തൊക്കെ കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത് എന്തൊക്കെയാണ് പരിഹാരം എന്നും നോക്കാം.
എന്താണ് ശ്വാസം മുട്ടല്‍
ശരീരത്തിന് ശ്വസിക്കാന്‍ ആവശ്യമായ വായു ലഭിക്കാതെ വരുന്നതാണ് ശ്വാസതടസം എന്ന് പറയുന്നത്. ശ്വാസതടസം എന്നതിന്റെ മെഡികല്‍ പദമാണ് ഡിസ്പിനിയ. ഇത്തരം അവസ്ഥയില്‍, ഒരു വ്യക്തി കൂടുതല്‍ വേഗത്തിലും കഠിനമായും ശ്വസിക്കാനുള്ള പ്രവണത കാണിക്കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഒരു പക്ഷേ ഇങ്ങനെ ചെയ്യുന്നതുവഴി ഉള്ളില്‍ ആവശ്യത്തിന് വായു നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ഒരു വ്യക്തി വായുവിനായി പോലും ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.
ഏതൊക്കെ സമയത്ത് ശ്വാസം മുട്ടല്‍ ഉണ്ടാകുന്നു
ഓട്ടക്കാരനല്ലാത്ത ഒരാള്‍ കുറച്ച് സമയം ഓടുകയും പിന്നീട് വായുവിനായി കിതക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ സാധാരണ അവസ്ഥയില്‍ കോണിപ്പടികള്‍ കയറുക അല്ലെങ്കില്‍ സാധാരണ പ്രതലത്തില്‍ നടക്കുക തുടങ്ങിയ ചെറിയ ശാരീരിക ജോലികള്‍ ചെയ്തതിന് ശേഷവും ശ്വാസതടസം അനുഭവപ്പെടുമ്പോള്‍ അത് ഒരു പ്രശ്‌നം തന്നെയാണ്. ഇത് ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തെ വളരെ അധികം ബാധിക്കുന്നുണ്ട്.
കാരണങ്ങള്‍ എന്തൊക്കെയാണ്
ശ്വാസതടസത്തിനു പിന്നില്‍ വൈദ്യശാസ്ത്രപരവും അല്ലാത്തതുമായ നിരവധി കാരണങ്ങളുണ്ട്. ഉയര്‍ന്ന സ്ഥലത്തിരിക്കുമ്പോഴോ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലായിരിക്കുമ്പോഴോ താപനില വളരെ കൂടുതലായിരിക്കുമ്പോഴോ കഠിനമായ വ്യായാമം ചെയ്തതിനുശേഷമോ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നു. ഒരു വ്യക്തിയില്‍ ശ്വാസതടസ്സം ഉണ്ടാക്കുന്ന നിരവധി മെഡികല്‍ അവസ്ഥകളുണ്ടാവുന്നുണ്ട്. അലര്‍ജി, ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖം, ന്യുമോണിയ, പൊണ്ണത്തടി, ക്ഷയം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പിന്നിലും ഈ ശ്വാസതടസം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്.
മെഡികല്‍ സങ്കീര്‍ണതകള്‍ അറിഞ്ഞിരിക്കണം
നിരവധി കാരണങ്ങള്‍ ഒരു വ്യക്തിയുടെ ശ്വസന ശേഷിയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നിസാരവത്കരിക്കരുത് എന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. ശ്വാസകോശം, ഹൃദയം, കിഡ്നി, പേശി എന്നിവ പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും ശ്വാസ തടസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഡോക്ടറെ കാണാന്‍ വൈകരുത്. ശ്വാസം തടസം എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് കൃത്യസമയത്ത് മനസ്സിലാക്കിയില്ലെങ്കില്‍ അത് പലപ്പോഴും ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു.
ഒരിക്കലും ഈ ലക്ഷണങ്ങള്‍ ഒന്നും തന്നെ അവഗണിക്കരുത്. കാരണം ഏതെങ്കിലും തരത്തിലുള്ള രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അതിനെ അവഗണിക്കുകയോ രോഗനിര്‍ണയം നടത്താതിരിക്കുകയോ ചെയ്താല്‍ പ്രധാനമായും അത് ശ്വാസകോശത്തില്‍ മാറ്റാനാവാത്ത ഗുരുതരാവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഈ അവസ്ഥ വളരെക്കാലം തുടരുമ്പോള്‍ എന്തുകൊണ്ടാണ് ഇത്തരം അവസ്ഥ എന്ന് കണ്ടെത്തുന്നതിനായി പ്രാഥമിക അടിസ്ഥാന ശ്വാസകോശ പ്രവര്‍ത്തന പരിശോധന-പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് (PFT) നടത്തേണ്ടതാണ്. ശ്വാസകോശ ശേഷി അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നും നോക്കാവുന്നതാണ്. എന്നാല്‍ ഇതിന് വില്ലനായി മാറുന്ന അവസ്ഥയാണ് പലപ്പോഴും നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, രാത്രിയിലെ ഉറക്കത്തിലുള്ള ഞെട്ടല്‍, കൂര്‍ക്കംവലി, ഇരുകാലുകളുടെയും നീര്‍വീക്കം, ക്ഷീണം തുടങ്ങിയവ.
Keywords: What causes shortness of breath when walking?, Kochi, News, Shortness of Breath, Treatment, Doctor, Health, Health Tips, Warning, Patient, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.