25 അടി നീളം, 15 അടി വീതി: കൂറ്റന്‍ തിമിംഗിലത്തിന്റെ ജഡം കരക്കടിഞ്ഞു

 


ADVERTISEMENT

ചാവക്കാട്: (www.kvartha.com 28.04.2019) കൂറ്റന്‍ തിമിംഗിലത്തിന്റെ ജഡം കരക്കടിഞ്ഞു. എടക്കഴിയൂര്‍ തെക്കേമദ്രസയില്‍ ചാവക്കാട് ബീച്ചിലാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. 25 അടി നീളവും 15 അടി വീതിയുമുള്ള തിമിംഗിലത്തിന് 10 ടണ്ണിനടുത്ത് ഭാരമുണ്ടാവുമെന്നാണ് നിഗമനം.

താവക്കാട് പുന്നയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജഡം കരയിലേക്ക് വലിച്ചുകയറ്റി. ഏറെ നേരം ശ്രമപ്പെട്ടാണ് ജഡം തീരത്തുനിന്ന് കയറ്റിയത്. തുടര്‍ന്ന് കരയില്‍ കുഴിയെടുത്ത് ജഡം മറവുചെയ്തു. കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് ഇത് കരയ്ക്കടിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

25 അടി നീളം, 15 അടി വീതി: കൂറ്റന്‍ തിമിംഗിലത്തിന്റെ ജഡം കരക്കടിഞ്ഞു

Keywords:  Kerala, Thrissur, News, fish, Sea, Whale dead body found 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia