West Nile | കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗബാധ
May 7, 2024, 10:14 IST
കോഴിക്കോട്: (KVARTHA) മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി (West Nile Fever) സ്ഥിരീകരിച്ചതായി അധികതര്‍. ഇതില്‍ നാല് പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്റെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡികല്‍ കോളജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ് നൈല്‍ പനിയാണെന്ന് കണ്ടെത്തിയത്.
പിന്നീട് സ്രവങ്ങള്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെനിന്ന് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മെഡികല്‍ കോളജിലെ വിആര്‍ഡിഎല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനുശേഷമാണ് തുടര്‍നടപടികളുണ്ടായത്.
ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇതിന് സമാനമാണ് മസ്തിഷ്‌കജ്വരത്തിന്റെയും ലക്ഷണങ്ങള്‍.
മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാകുന്നത്.
Keywords: News, Kerala, Health, Health-News, Kozhikode-News, Malappuram-News, Culex, Mosquitoes, West Nile, Fever, Confirmed, Hospital, Medical College Hospital, Treatment, Kozhikode, Malappuram, Died, Treatment, 10 People, Infected, West Nile fever confirmed in Kozhikode and Malappuram districts; 10 people infected.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.