CPM | തദ്ദേശ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ നിന്ന് സിപിഎമിന് ശുഭവാര്‍ത്തകളുണ്ടോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സാധാരണ പറയാറുണ്ട്, മറ്റു പാര്‍ടികളെ പോലയല്ല ഇടതുപക്ഷമെന്ന്. ഈ കാര്യം പലയിടങ്ങളിലും ഇടതുനേതാക്കന്മാര്‍ തന്നെ പലപ്പോഴായി പറഞ്ഞതാണ്. ഇടതുപക്ഷത്തെ ജനങ്ങള്‍ കാണുന്നത് വേറിട്ട നയങ്ങളും ജനപക്ഷ നിലപാടുകളുമുള്ള തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന പാര്‍ടികളിലൊന്നായാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ വീഴുന്ന പോറലുകള്‍ ഒരിക്കലും ക്ഷമിക്കാന്‍ ജനങ്ങള്‍ തയ്യാറാകില്ലെന്ന അനുഭവപാഠമാണ് ബംഗാളിലും ത്രിപുരയിലും സംഭവിച്ച വീഴ്ചകളിലൂടെ സിപിഎം നേരിട്ടു കൊണ്ടിരിക്കുന്നത്.

CPM | തദ്ദേശ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ നിന്ന് സിപിഎമിന് ശുഭവാര്‍ത്തകളുണ്ടോ?

ബംഗാളില്‍ നിന്നും ശുഭവാര്‍ത്തകളുണ്ടോ?

കഴിഞ്ഞ 30 കൊല്ലമായി ഭരിച്ച പാര്‍ടി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മൂന്നാമത് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. തൃണമൂലിന്റെ കൊടികുത്തിവാഴ്ച നടക്കുന്ന ബംഗാളില്‍ ബിജെപിക്ക് ഏറെ പിന്നിലും കോണ്‍ഗ്രസിന്റെ തൊട്ടടുത്തുമാണ് സിപിഎമിന്റെ സ്ഥാനം. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളും ഭരണത്തിന്റെ ഹുങ്കിലുള്ള അഴിഞ്ഞാട്ടങ്ങളും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടാമെങ്കിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളില്‍ പോലും തിരിച്ചു വരാന്‍ കഴിഞ്ഞില്ലെന്നതാണ് സിപിഎമിന്റെ ബംഗാള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ബാക്കി ചിത്രം. 2018 ന് ശേഷം പാര്‍ടി ബംഗാളില്‍ സ്ഥിതി മെച്ചപ്പെടുത്തിയെന്ന അവകാശവാദം തിരിച്ചുവരവിന്റെ പാതയിലാണെന്നു പറയാനാണ് സിപിഎം കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.

കണക്കുകള്‍ പറയുന്നത്

ബംഗാള്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായതുകളില്‍ 46,01,36 സീറ്റുകളുടെ ഫലം വന്നപ്പോള്‍ തൃണമൂല്‍ 26,786 സീറ്റുകള്‍ നേടിയിട്ടുണ്ട്. ബിജെപിക്ക് 6901 സീറ്റുകള്‍ ലഭിച്ചു. 2682 സീറ്റുകളാണ് സിപിഎമിനുള്ളത്. കോണ്‍ഗ്രസ് 1766 സീറ്റിലും സ്വതന്ത്രരും മറ്റുള്ളവരും 2001 സീറ്റിലും വിജയിച്ചു. 341 പഞ്ചായത് സമിതിയില്‍ തൃണമുല്‍ 59 ഇടങ്ങളിലെ ഭരണം പിടിച്ചെടുത്തു. ബിജെപി ഒന്‍പതിടത്ത് ജയിച്ചപ്പോള്‍ രണ്ടിടത്തായി സിപിഎം ഒതുങ്ങി. ജില്ലാപരിഷത്ത് തിരഞ്ഞെടുപ്പുകളിലും തൃണമൂല്‍ സര്‍വാധിപത്യമാണ് ദൃശ്യമായത്. 63229 ഗ്രാമപഞ്ചായത്, 9730 പഞ്ചായത് സമിതി, 928 ജില്ലാ പരിഷത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഒരു കാലത്ത് തങ്ങളുടെ ശക്തികേന്ദ്രങ്ങളായിരുന്ന മുർഷിദാബാദ്, മാള്‍ദ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ചെറിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 43 പേര്‍ കൊല്ലപ്പെട്ട രക്തരൂക്ഷിതമായ തിരഞ്ഞെടുപ്പായിരുന്നു ബംഗാളിലേത്. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ തവണത്തെതില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ വോട് ബിജെപിയുടെ പെട്ടിയില്‍ വീഴുന്നത് തടയാന്‍ സിപിഎമിന് ഇക്കുറി കഴിഞ്ഞിട്ടുണ്ട്. അതാണ് 2018 നെ കവച്ചുവെച്ചു കൊണ്ടുള്ള മുന്നേറ്റമെന്ന് പാര്‍ടി കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ അടവുനയം ഇരുപാര്‍ടികള്‍ക്കും ചെറിയ തോതില്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും പാര്‍ടി പ്രവര്‍ത്തകരല്ലാതെ വോട് ചെയ്യുന്ന പൊതുജനങ്ങള്‍ ഇതു അംഗീകരിച്ചില്ലെന്നാണ് ബംഗാളിലെ തദ്ദേശസ്വയം ഭരണസ്ഥാപന തിരഞ്ഞെടുപ്പിലും തെളിയുന്നത്.

പാര്‍ടിയും നേതാക്കളും

അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ സ്വാംശീകരിച്ച് മുന്‍പോട്ടുപോവുകയെന്നതാണ് ഏതൊരു രാഷ്ട്രീയ പാര്‍ടിയെയും മുന്‍പോട്ടുനയിക്കുന്ന ചാലക ശക്തി. എന്നാല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ സ്വയം വിമര്‍ശനമെന്ന വാചോടാപം നടത്തുകയല്ലാതെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സിപിഎം കേന്ദ്ര നേതൃത്വം ഇനിയുമാരംഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ബിജെപിയും കോണ്‍ഗ്രസും ആംആദ്മിയുള്‍പെടെയുളള പാര്‍ടികള്‍ അവരുടെ പൂര്‍വപ്രതാപം വീണ്ടെടുത്തു തിരിച്ചുവരുമ്പോള്‍ സിപിഎമിന് അതുസാധ്യമാകാത്തത് എന്തുകൊണ്ടെന്ന ചോദ്യം നേതാക്കൾക്ക് പാഠങ്ങൾ നൽകുന്നുണ്ട്.

Keywords: News, Kannur, Kerala, CPM, West Bengal, Panchayat Election, Politics, Political Party, West Bengal panchayat election and CPM
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia