Ganja Seized | ഒന്നേ മുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Feb 4, 2024, 20:16 IST
കണ്ണൂര്‍: (KVARTHA) വീണ്ടും വന്‍ കഞ്ചാവ് വേട്ട. ഒന്നേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കണ്ണപുരം മൊട്ടമ്മല്‍ പൊടിപ്പുറം ഇരിണാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് സുദീപ് ലട്ട് എന്ന ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടിയത്.
എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍ ഓഫീസിലെ എക്‌സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സി ഷാബുവും സംഘവുമാണ് കണ്ണപുരം മൊട്ടമ്മല്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍ ഡി പി എസ് കോടതിയില്‍ നടക്കും. പ്രിവന്റീവ് ഓഫീസര്‍ പി കെ അനില്‍ കുമാര്‍, ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സി ഷിബു, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് പി സി പ്രഭുനാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി ടി ശരത്, റിനീഷ് ഓര്‍ക്കാട്ടേരി, എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ഒഡീഷയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് എക്സൈസിന് ലഭിക്കുന്ന വിവരം.

Keywords: West Bengal Native Arrested With Ganja, Kannur, News, Ganja, Arrested, Excise, Court, Remanded, Raid, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.