Protest | സാധാരണക്കാര്‍ നേരിടുന്ന ട്രെയിന്‍ യാത്രാ ദുരിതത്തിനെതിരെ പ്രക്ഷോഭയാത്രയുമായി വെല്‍ഫെയര്‍ പാര്‍ട്ടി
● കോവിഡിന് മുന്‍പ് സര്‍വീസ് നടത്തിയിരുന്ന മുഴുവന്‍ ട്രെയിനുകളും പുന:സ്ഥാപിക്കുക
● അന്ത്യോദയ എക്‌സ്പ്രസുകളുടെ സര്‍വീസ് എല്ലാ ദിവസവും നടത്തുക
● പ്രക്ഷോഭയാത്ര 14 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്
കണ്ണൂര്‍: (KVARTHA) സാധാരണക്കാര്‍ നേരിടുന്ന ട്രെയിന്‍ യാത്രാ ദുരിതത്തിനെതിരെ പ്രക്ഷോഭയാത്രയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കാസര്‍കോട് മുതല്‍ പാലക്കാട് വരെ നടത്തുന്ന റെയില്‍വെ പ്രക്ഷോഭയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോവിഡിന് മുന്‍പ് സര്‍വീസ് നടത്തിയിരുന്ന മുഴുവന്‍ ട്രെയിനുകളും പുന:സ്ഥാപിക്കുക. അന്ത്യോദയ എക്‌സ്പ്രസുകളുടെ സര്‍വീസ് എല്ലാ ദിവസവും നടത്തുക തുടങ്ങി 14 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രക്ഷോഭയാത്ര നടത്തുന്നത്.
വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് നിന്നും പ്രക്ഷോഭയാത്ര ഉദ് ഘാടനം ചെയ്യും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഴയങ്ങാടി, വളപട്ടണം , കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ സ്വീകരണമൊരുക്കും. പരിപാടിയുടെ മുന്നോടിയായി എല്ലാ സ്റ്റേഷനുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഒപ്പുശേഖരണം നടത്തും. വിവിധ സ്റ്റേഷനുകളില്‍ അതാത് സ്ഥലങ്ങളിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ഭാരവാഹികളുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.
കേരളത്തിന് വേണ്ടി സ്‌പെഷ്യല്‍ റെയില്‍വേ പാക്കേജ് തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ മാടായി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സികെ മുനവ്വിര്‍, ടിപി ജാബിദ, പള്ളിപ്രം പ്രസന്നന്‍, ഷറോസ് സജ്ജാദ്, സി മുഹമ്മദ് ഇംതിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
#TrainProtest #KeralaRailways #WelfareParty #AntyodayaExpress #RailwayDemands #PublicProtest