Protest | സംഭാല്‍ ഷാഹി ജുമാ മസ്ജിദ് സംഘര്‍ഷം: പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

 
Welfare Party Protest Over Shahid Jama Masjid Incident
Welfare Party Protest Over Shahid Jama Masjid Incident

Photo: Arranged

● മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 
● 1991 ലെ ആരാധനാലയ നിയമപ്രകാരം നിലവിലുള്ള ആരാധനാലയങ്ങൾ അതേ സ്വഭാവത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥയുണ്ട്.
● യുപി സർക്കാരിന്റെ സുപ്രീംകോടതി സ്റ്റാൻഡിങ് കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി


കോഴിക്കോട്: (KVARTHA) യു.പിയിലെ ഷാഹി മസ്ജിദ് സർവേയിൽ പ്രതിഷേധിച്ച യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ നടന്ന പ്രതിഷേധങ്ങളിൽ നിരവധി പേർ പങ്കെടുത്തു.

മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി മസ്ജിദ്, സംഭൽ ജില്ല ഔദ്യോഗിക വെബ്സൈറ്റിൽ ചരിത്ര സ്മാരകമായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1991 ലെ ആരാധനാലയ നിയമപ്രകാരം നിലവിലുള്ള ആരാധനാലയങ്ങൾ അതേ സ്വഭാവത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുക എന്നുള്ളത്, കോടതി നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ നിയമത്തെ അവഗണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച സംഭൽ കോടതിയാണ് ഷാഹി മസ്ജിദിൽ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണറിനെ ചുമതലപ്പെടുത്തിയത്. ഹരജിക്കാരുടെ വാദപ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം മുമ്പ് ഹരിഹരക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം. ഹരജി സമർപ്പിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ കോടതി സർവേയ്ക്ക് അനുമതി നൽകിയതിൽ സംശയാസ്പദത ഉണ്ടെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, എല്ലാ നിയമനടപടികളും ലംഘിച്ച് ഈ അനുമതി നൽകുകയും, ഹരജിയിൽ എതിർഭാഗത്തെ വാദങ്ങൾ കേൾക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Welfare Party Protest Over Shahid Jama Masjid Incident

യുപി സർക്കാരിന്റെ സുപ്രീംകോടതി സ്റ്റാൻഡിങ് കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനാധിപത്യപരമായി പ്രതിഷേധിച്ച അഞ്ചു മുസ്ലിം ചെറുപ്പക്കാരെ പോലീസ് വെടിവെച്ചു കൊന്നതിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണമെന്നും പ്രതിപക്ഷ പാർട്ടികളും നേതാക്കൾ കൂടിയുളള ശക്തമായ ഇടപെടലുകൾ നടത്തണമെന്നും വെൽഫെയർ പാർട്ടി  ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടിക്ക് ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ, അഷ്റഫലി കട്ടുപ്പാറ, ബാസിത് താനൂർ, അതീക്ക് ശാന്തപുരം, സലാം സി എച്ച്, മുഖീമുദ്ദീൻ സി എച്ച്, ജലീൽ കോഡൂർ, അജ്മൽ തോട്ടൊളി എന്നിവർ നേതൃത്വം നൽകി.

കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷർ മഹ്മൂദ് പള്ളിപ്പുഴ,ജില്ലാ സെക്രട്ടറി ലത്തീഫ് കുമ്പള, ജില്ലാസെക്രട്ടറിയേറ്റ് മെമ്പർമാരായ സി എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, സി.എ യൂസുഫ്, അമ്പുഞ്ഞി തലകലായി, മണ്ഡലം പ്രസിഡന്റ് നഹാർ കടവത്ത്, സാഹിറ ലത്തീഫ്, എ.ജി ജുബൈരിയ, എൻ.എം റിയാസ്, പി.എസ് സിദ്ധീഖ്, അബ്ദുൽ റഹ്മാൻ കണ്ണംകുളം, പി.കെ ബഷീർ, ഷാഹ്ബാസ് കോളിയാട്ട്, ആർ.ബി മുഹമ്മദ് ഷാഫി, സി.എ മൊയ്തീൻ കുഞ്ഞി, ഇസ്മായിൽ മൂസ, അബ്ബാസ്, പി.എം.കെ നൗഷാദ്, ബി.കെ മുഹമ്മദ് കുഞ്ഞി, സി.എ റഹ്മാൻ, സുബൈർ നാസ്കൊ, സലാം എരുതുംകടവ്, യാസർ തുടങ്ങിയവർ നേതൃത്വം നൽകി.

എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം  ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത് ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങൾക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാർ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം വിഷയങ്ങളിൽ ഉത്തരവ് പ്രസ്താവിക്കുന്നതിന് മുമ്പ് എതിർപക്ഷത്തുള്ളവരെ കേൾക്കണമെന്ന അടിസ്ഥാനപരമായ നിയമവ്യവസ്ഥ പോലും കോടതികൾ പാലിക്കുന്നില്ല എന്നുള്ളത് അത്യന്തം ദുരൂഹമാണ്. 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങളെ തകർക്കുവാനും സാംസ്കാരികമായി ഇല്ലായ്മ ചെയ്യാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. പൊലീസ് വെടിവെച്ചു കൊന്ന സാധാരണക്കാരായ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ട്രഷറർ കെ.എ. സദീഖ്, വൈസ് പ്രസിഡൻറ് അസൂറ ടീച്ചർ, സെക്രട്ടറി ആബിദ വൈപ്പിൻ, എറണാകുളം മണ്ഡലം പ്രസിഡൻറ് വി.കെ. അലി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

#WelfareParty, #ShahidJamaMasjid, #Protest, #Kerala, #PoliceFiring, #LegalControversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia