Dispute | കൈവിട്ട രീതിയിൽ വിവാഹ ആഘോഷം; മഹല്ല് ഭാരവാഹികൾ തടഞ്ഞു; സംഘർഷാവസ്ഥ, ഒടുവിൽ പൊലീസെത്തി
Sep 19, 2024, 00:20 IST
Photo: Arranged
● പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി.
കണ്ണൂർ: (KVARTHA) മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാലിൽ വിവാഹ ആഘോഷം കൈവിട്ടപ്പോൾ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. വരന്റെ സംഘം പടക്കം പൊട്ടിച്ചുൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഏർപ്പെട്ടതോടെ മഹല്ല് ഭാരവാഹികൾ ഇടപെട്ടു.
വിവാഹ ആഭാസം അനുവദിക്കില്ലെന്ന നിലപാട് മഹല്ല് കമ്മിറ്റി വ്യക്തമാക്കിയതോടെ ഇരുവശത്തുനിന്നും വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായി. സ്ഥിതിഗതികൾ ഗുരുതരമായതോടെ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും പിന്തിരിപ്പിച്ചു.
വിവാഹം നടക്കുന്ന വീട്ടുകാരെ നേരത്തെ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാൻ അറിയിച്ചിരുന്നെന്നും അവർ അത് പാലിക്കാത്തതിനാലാണ് ഇടപെട്ടതെന്നും മഹല്ല് കമ്മിറ്റി അറിയിച്ചു.
#wedding #conflict #Kerala #India #localcommunity #police #tradition #celebration #dispute
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.