Wedding | സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാവുന്നു; ബിസിനസുകാരന്‍ ശ്രേയസ് മോഹന്‍ വരന്‍

 


തിരുവനന്തപുരം: (www.kvartha.com) നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു. ബിസിനസുകാരന്‍ ശ്രേയസ് മോഹന്‍ ആണ് വരന്‍. തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ വീട്ടില്‍വെച്ചാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

മാവേലിക്കര സ്വദേശി മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ് മോഹന്‍. ജനുവരി 17ന് ഗുരുവായൂരില്‍വെച്ചാണ് വിവാഹം നടക്കുക. മറ്റ് പരിപാടികള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും നടക്കും. ജനുവരി 20 ന് വിവാഹ റിസപ്ഷനും നടക്കും. 

സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ഈ അടുത്താണ് ബ്രിടീഷ് കൊളംബിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഭാഗ്യ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാഗ്യ സുരേഷ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 

Wedding | സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാവുന്നു; ബിസിനസുകാരന്‍ ശ്രേയസ് മോഹന്‍ വരന്‍


Keywords: News, Kerala, Kerala-News, News-Malayalam, Thiruvananthapuram, Suresh Gopi, Daughter, Bhagya Suresh, Marriage, Thiruvananthapuram: Suresh Gopi's daughter Bhagya suresh getting married.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia