Controversy | അഞ്ജുശ്രീയുടെ മരണത്തില്‍ ചില തെളിവുകള്‍ കിട്ടി, സ്ഥിരീകരിക്കാന്‍ രാസപരിശോധന റിപോര്‍ട് ലഭിക്കണമെന്നും ജില്ലാ പൊലീസ് ചീഫ് വൈഭവ് സക്‌സേന
Jan 8, 2023, 20:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) ബിരുദ വിദ്യാര്‍ഥിനി അഞ്ജുശ്രീയുടെ മരണത്തില്‍ ചില തെളിവുകള്‍ കിട്ടിയെന്ന് ജില്ലാ പൊലീസ് ചീഫ്
വൈഭവ് സക്‌സേന. ഈ തെളിവുകള്‍ സ്ഥിരീകരിക്കാന്‍ രാസപരിശോധന റിപോര്‍ട് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണു ഫൊറന്‍സിക് സര്‍ജന്റെ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ജുശ്രീയുടേതായി എന്തെങ്കിലും കത്ത് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ ഒഴിവാകുകയായിരുന്നു. 'പോസ്റ്റ്‌മോര്‍ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുണ്ടാകുന്ന സാധാരണ തെളിവിനേക്കാള്‍ മറ്റ് ചിലത് ഉണ്ടായിരുന്നു. കരളിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.
ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂര്‍ണത ലഭിക്കാന്‍ ശരീരാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അഞ്ജുവിന്റെ മരണത്തില്‍ ചില പ്രാഥമിക തെളിവുകള്‍ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അതിപ്പോള്‍ പറയാനാകില്ല. രാസപരിശോധന വന്നശേഷമേ ഉറപ്പിക്കാനാകൂ' എന്നും എസ്പി പറഞ്ഞു. കുട്ടിയുടെ മരണം ആത്മഹത്യയാണോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നത്. മഞ്ഞപ്പിത്തം പിടിപെട്ടിരുന്നതായും ശരീരത്തില്‍ കണ്ടെത്തിയ വിഷം ഭക്ഷണത്തില്‍ നിന്നുള്ളതല്ലെന്നുമാണു റിപോര്‍ടില്‍ പറയുന്നത്. ഈ വിഷമാണ് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നു.
Keywords: We got some evidence says Kasaragod SP about Anjusree Parvathi's death, Kasaragod, News, Death, Food, Police, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.